CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 55 Seconds Ago
Breaking Now

ബ്രിട്ടനിലെ സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളും, വീഡിയോകളും; ആണ്‍കുട്ടികളെ നാണംകെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 2 മില്ല്യണ്‍ പൗണ്ട് വാരിക്കൂട്ടിയ സെക്‌സ്റ്റോര്‍ഷന്‍ പ്രതി പിടിയില്‍; 33-കാരന്‍ ഓണ്‍ലൈനില്‍ പെണ്‍കുട്ടിയായി വേഷമിട്ട് വലവിരിക്കും

സറേയില്‍ നിന്നുമാണ് ഷാനുവിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്

ബ്രിട്ടനിലെ സ്‌കൂളുകള്‍ക്ക് അസാധാരണ മുന്നറിയിപ്പ് കഴിഞ്ഞ ആഴ്ചയാണ് അധികൃതര്‍ നല്‍കിയത്. രാജ്യത്തെ കുട്ടികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ സെക്‌സ്‌റ്റോര്‍ഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. ആണ്‍കുട്ടികളെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും, മോശം ചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഈ സംഘങ്ങള്‍ ചെയ്യുന്നത്. 

ഇത്തരം കേസിലെ പ്രതിയെന്ന് സംശയിക്കുന്ന 33-കാരന്‍ ഒലമിഡെ ഷാനുവിനെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ഇയാള്‍ ആണ്‍കുട്ടികളുടെ മോശം ചിത്രങ്ങളും, വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2 മില്ല്യണ്‍ പൗണ്ട് വരെ നേടിയെന്നാണ് കരുതുന്നത്. യുഎസിലേക്ക് നാടുകടത്താന്‍ അപേക്ഷ പരിഗണിച്ച ശേഷം ഷാനുവിനെ ലണ്ടന്‍ കോടതിയില്‍ ഹാജരാക്കും. Gifted schoolboy Dinal de Alwis had hopes of studying at Cambridge before he took his own life after being blackmailed over sexually explicit pictures

ഓണ്‍ലൈനില്‍ കൗമാരക്കാരിയായി വേഷമിട്ട ശേഷമാണ് ആണ്‍കുട്ടികളില്‍ നിന്നും ലൈംഗികപരമായ ചിത്രങ്ങള്‍ കൈക്കലാക്കുന്നത്. പിന്നീട് പണം നല്‍കിയില്ലെങ്കില്‍ ഈ ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും, മാധ്യമങ്ങള്‍ക്കും അയച്ച് കൊടുക്കുമെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തുക. ഇത്തരം അനുഭവം നേരിട്ട മൂന്ന് ബ്രിട്ടീഷ് കുട്ടികളാണ് ജീവനൊടുക്കിയത്. 

ഷാനുവിന്റെ ക്രിപ്‌റ്റോകറന്‍സി അക്കൗണ്ടിലേക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 6000-ലേറെ പേയ്‌മെന്റുകള്‍ എത്തിയിട്ടുണ്ട്. ഇതോടെ നൂറുകണക്കിന് പേരെ ഇയാള്‍ ഇരകളാക്കിയെന്നാണ് കരുതുന്നത്. നാഷണല്‍ ക്രൈം ഏജന്‍സിയാണ് കഴളിഞ്ഞ ആഴ്ച സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് ഇത്തരം സെക്‌സ്‌റ്റോര്‍ഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി മുന്നറിയിപ്പ് നല്‍കിയത്. 

സറേയില്‍ നിന്നുമാണ് ഷാനുവിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇയാള്‍ നൈജീരിയന്‍ പൗരനാണ്. അന്താരാഷ്ട്ര ബ്ലാക്ക്‌മെയില്‍ സംഘത്തിലെ അംഗമാമ് ഇയാളെന്നാണ് ആരോപണം. 




കൂടുതല്‍വാര്‍ത്തകള്‍.