CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 38 Minutes 2 Seconds Ago
Breaking Now

രാഹുലിന്റെ ബയോളജിക്കല്‍ ഡിഎന്‍എയെ കുറിച്ച് ഞങ്ങള്‍ക്കൊരു സംശയവുമില്ല, കോണ്‍ഗ്രസുകാര്‍ക്ക് ഉണ്ടോയെന്ന് അവര്‍ പറയണം,പൊളിറ്റിക്കല്‍ ഡിഎന്‍എ എന്നാണ് ഉദ്ദേശിച്ചത് ; പിവി അന്‍വര്‍

ബയോളജിക്കല്‍ ഡിഎന്‍എ എന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ് തരംതാണ ചര്‍ച്ചയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോയത്.

രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി. താന്‍ പൊളിറ്റിക്കല്‍ ഡിഎന്‍എ എന്നാണ് ഉദ്ദേശിച്ചത്. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് അന്‍വര്‍ ആവര്‍ത്തിച്ചു. ഇന്‍ഡ്യ മുന്നണിയില്‍ നിന്നൊരു വ്യക്തി കേരളത്തില്‍ വന്നിട്ട് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ചോദിക്കുന്നു. അത് രാഷ്ട്രീയ പാപ്പരത്തമെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

ബയോളജിക്കല്‍ ഡിഎന്‍എ എന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ് തരംതാണ ചര്‍ച്ചയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോയത്. രാഹുലിന്റെ ബയോളജിക്കല്‍ ഡിഎന്‍എയെ കുറിച്ച് ഞങ്ങള്‍ക്കൊരു സംശയവുമില്ല. കോണ്‍ഗ്രസുകാര്‍ക്ക് ഉണ്ടോയെന്ന് അവര്‍ പറയേണ്ടതാണെന്നും പി വി അന്‍വര്‍ പരിഹസിച്ചു.

ഡിഎന്‍എ പരിശോധിച്ച് രാഹുലിന്റെ പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അന്‍വറിന്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.