CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 15 Seconds Ago
Breaking Now

എന്‍എച്ച്എസില്‍ ചികിത്സയില്ല, റോമിലെത്തിക്കാന്‍ ഇറ്റാലിയന്‍ സൈനിക വിമാനം പറന്നെത്തി; മുന്‍ഗാമികളുടെ ദുരോഗ്യം നേരിടാതെ ഒരു മാസം പ്രായമായ കുഞ്ഞിന് ഗുരുതര ഹൃദയ പ്രശ്‌നത്തില്‍ ഇറ്റലിയില്‍ ചികിത്സ; അതിവേഗ നടപടി വാര്‍ത്ത ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ ചെവിയില്‍ എത്തിയതോടെ

ബ്രിസ്റ്റോള്‍ റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രനില്‍ കോണ്‍ജെനീറ്റല്‍ ഹൃദയ പ്രശ്‌നവുമായി ചികിത്സയിലായിരുന്നു കുഞ്ഞ്

ബ്രിട്ടനില്‍ ലഭ്യമല്ലാത്ത ചികിത്സകള്‍ക്കായി കുട്ടികളെ മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാന്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് വലിയ നിയമപോരാട്ടങ്ങള്‍ ആവശ്യമായി വരാറുണ്ട്. ഇത്തരം പോരാട്ടങ്ങള്‍ പലപ്പോഴും പരാജയങ്ങളില്‍ ചെന്ന് കലാശിക്കുകയും ചെയ്യും. എന്നാല്‍ ഗുരുതര ഹൃദയാരോഗ്യ പ്രശ്‌നമുള്ള ഒരു മാസം മാത്രം പ്രായമുള്ള ബ്രിട്ടീഷ് ആണ്‍കുഞ്ഞിനെ ഭാഗ്യം തുണച്ചതോടെ ഇറ്റലിയില്‍ നിന്നും അയച്ച സൈനിക വിമാനത്തില്‍ കയറി റോമില്‍ അടിയന്തര ചികിത്സയ്ക്കായി എത്തിച്ചു. 

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി കുട്ടിയുടെ അവസ്ഥയെ കുറിച്ച് അറിഞ്ഞതോടെയാണ് എന്‍എച്ച്എസില്‍ ലഭ്യമല്ലാത്ത ചികിത്സ നല്‍കുന്നതിനായി മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പെട്ട സൈനിക വിമാനം പ്രത്യേകമായി അയച്ചത്. ബ്രിസ്റ്റോള്‍ റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രനില്‍ കോണ്‍ജെനീറ്റല്‍ ഹൃദയ പ്രശ്‌നവുമായി ചികിത്സയിലായിരുന്നു കുഞ്ഞ്. Giorgia Meloni sworn in as Italy's first female prime minister

എന്നാല്‍ കുഞ്ഞിന്റെ അവസ്ഥയ്ക്ക് ആവശ്യമുള്ള പ്രത്യേക ചികിത്സ യുകെയില്‍ ലഭ്യമല്ലെന്നാണ് മാതാപിതാക്കളെ എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ അറിയിച്ചത്. കുഞ്ഞിന്റെ പിതാവ് ഇറ്റാലിയന്‍ പൗരനാണെന്നതാണ് വിഷയത്തില്‍ പ്രസക്തമായി മാറിയത്. ഇദ്ദേഹം ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് നേരിട്ട് സഹായം ആവശ്യപ്പെട്ടു. കുഞ്ഞിനെ റോമിലെ ആശുപത്രിയിലെത്തിക്കാന്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ പിന്തുണ തേടി. 

വിഷയം മെലോണിയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് അതിവേഗത്തില്‍ നടപടി ഉണ്ടായത്. ചൊവ്വാഴ്ചയോടെ കുടുംബത്തെ റോമില്‍ എത്തിക്കുകയായിരുന്നു. പതിവ് സംഭവങ്ങള്‍ പോലെ ആശുപത്രിയുമായി നിയമപോരാട്ടത്തിന് ഒരുങ്ങുകയായിരുന്നു കുടുംബം. എന്നാല്‍ ദൈര്‍ഘ്യമേറിയ നിയമപോരാട്ടം ഒഴിവാക്കി കൊണ്ട് ഇറ്റാലിയന്‍ ഗവണ്‍മെന്റ് വിമാനം അയച്ച് കൊടുത്തു. റോമിലെ ബാംബിനോ ജെസു ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ കുഞ്ഞിന് രണ്ട് അടിയന്തര ശസ്ത്രക്രിയകള്‍ നടത്തി. സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ ഗുരുതര അസുഖങ്ങളുള്ള കുട്ടികള്‍ക്ക് ഈ വിധത്തില്‍ ചികിത്സ നല്‍കാമെന്ന് കുടുംബത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.