CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 40 Minutes 44 Seconds Ago
Breaking Now

കലാകാരന്‍ എന്ന് പറഞ്ഞ് അവഹേളിക്കുന്നു, മാനസികമായി വിഷമം ഉണ്ടായെന്ന് മുകേഷ്

ജനങ്ങള്‍ക്ക് കൃത്യമായ ബോധ്യമുണ്ട്.

നടനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം മുകേഷ് മണ്ഡലത്തിലെത്തി വോട്ട് രേഖപ്പെടുത്തി. കലാകാരനില്‍ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എത്തിയതു സംബന്ധിച്ചുള്ള ചോദ്യത്തിന് അതൊന്നും ആര്‍ക്കും ഇഷ്ടപ്പെടുന്നില്ലെന്നും കലാകാരന്‍ എന്ന് പറഞ്ഞ് അവഹേളിക്കുകയാണെന്നും മുകേഷ് പറഞ്ഞു.

ജനങ്ങള്‍ക്ക് കൃത്യമായ ബോധ്യമുണ്ട്. ബൂത്തുകളില്‍ നീണ്ട ക്യൂവാണ്. ജനത്തിരക്ക് കാണുന്നത് തന്നെ ശുഭ പ്രതീക്ഷയാണ്. വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണ് മുകേഷ് പറഞ്ഞു.

ആദ്യമായാണ് സ്വന്തം പേരിന് വോട്ടു ചെയ്യുന്നത്. കലാകാരനില്‍ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എന്ന ചോദ്യത്തിന് അതൊന്നും ആര്‍ക്കും ഇഷ്ടപ്പെടുന്നില്ലെന്നും കലാകാരന്‍ എന്ന് പറഞ്ഞു അവഹേളിക്കുകയാണെന്നും മുകേഷ് പറഞ്ഞു. മാനസികമായി അത് വിഷമം ഉണ്ടാകുന്നു. തത്കാലം രാഷട്രീയമായി തന്നെ നില്‍ക്കട്ടെ' എന്നാണ് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞത്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.