CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 44 Seconds Ago
Breaking Now

ഋഷി സുനാകിനെ തകര്‍ക്കാന്‍ കളംമാറി, ലേബര്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി തീവ്രവലത് എംപിയുടെ വരവ്; പാര്‍ട്ടിയില്‍ ആരെയെല്ലാം സ്വീകരിക്കണമെന്നതിന് പരിധി വേണമെന്ന് സ്റ്റാര്‍മര്‍ക്ക് മുന്നറിയിപ്പ്; പൊല്ലാപ്പായി പാര്‍ട്ടി മാറ്റം

'മൃദു നേതാവ്' എന്ന് വിമര്‍ശിച്ച എംപിയെ സ്വീകരിക്കാന്‍ സ്റ്റാര്‍മര്‍ തയ്യാറായത് സംബന്ധിച്ചാണ് എതിര്‍പ്പ് രൂക്ഷമാകുന്നത്

കോമണ്‍സ് ചേംബറിലേക്ക് പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളയ്ക്കായി ഋഷി സുനാക് എത്തുന്നു. ഈ ഘട്ടത്തില്‍ ഭരണപക്ഷത്ത് നിന്നും എഴുന്നേറ്റ് ലേബര്‍ പാര്‍ട്ടിയുടെ വശത്തേക്ക് മാറിയിരുന്ന് പാര്‍ട്ടി മാറിയതായി വിളംബരം ചെയ്ത് ഞെട്ടിക്കുക. ഇതായിരുന്നു വലത് ടോറി എംപി നതാലി എല്‍ഫിക്കെയുടെ പദ്ധതി. 

കസേര മാറി പ്രതിപക്ഷത്ത് എത്തിയെങ്കിലും യഥാര്‍ത്ഥത്തില്‍ ഞെട്ടിയത് ലേബറുകാരാണ്. കളംമാറി വന്നത് ഇത്തരമൊരു വലത് എംപിയാണെന്നതാണ് പ്രധാന വിമര്‍ശനത്തിന് കാരണം. ഗവണ്‍മെന്റ് വാഗ്ദാനങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് ഡോവര്‍ എംപി മറുകണ്ടം ചാടിയത്. Tory Natalie Elphicke's defection sparks backlash from Labour women –  POLITICO

എന്നാല്‍ വിഷയം ലേബര്‍ പാര്‍ട്ടിക്ക് തലവേദനയായി മാറുകയാണുണ്ടായത്. തീവ്ര വലത് ടോറി രാഷ്ട്രീയക്കാരുടെ ചവറ്റുകൊട്ടയായി പാര്‍ട്ടി മാറുന്നുവെന്നാണ് മുതിര്‍ന്ന ലേബര്‍ നേതാക്കള്‍ കീര്‍ സ്റ്റാര്‍മറെ വിമര്‍ശിക്കുന്നത്. എല്‍ഫിക്കെയുടെ കളംമാറ്റം തികഞ്ഞ അവസരവാദം മാത്രമാണെന്ന് റെയില്‍ മന്ത്രി ഹ്യൂ മെറിമാന്‍ വിമര്‍ശിച്ചു. 

തന്നെ 'മൃദു നേതാവ്' എന്ന് വിമര്‍ശിച്ച എംപിയെ സ്വീകരിക്കാന്‍ സ്റ്റാര്‍മര്‍ തയ്യാറായത് സംബന്ധിച്ചാണ് എതിര്‍പ്പ് രൂക്ഷമാകുന്നത്. ഇമിഗ്രേഷന്‍ വിഷയത്തിലെ നിലപാടാണ് ഇതിന് കാരണമായത്. കൂടാതെ ലൈംഗിക ആരോപണം നേരിട്ട എംപിയുടെ മുന്‍ ഭര്‍ത്താവിനെ പ്രതിരോധിച്ചതും സ്റ്റാര്‍മറായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.