CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 26 Minutes 54 Seconds Ago
Breaking Now

ഫുട്‌ബോള്‍ താരം ബലാത്സംഗത്തിന് ഇരയാക്കിയ സ്ത്രീ തന്റെ നഗ്ന ചിത്രങ്ങള്‍ എടുത്തുവെന്ന് മനസ്സിലാക്കിയത് വിഷയം ക്ലബ് ചെയര്‍മാന് റിപ്പോര്‍ട്ട് ചെയ്തതോടെ; ഉറങ്ങിക്കിടക്കവെ പകര്‍ത്തിയ ചിത്രങ്ങള്‍ സഹതാരങ്ങള്‍ക്ക് അയച്ചു; ആര്‍ക്കെങ്കിലും വേണോയെന്ന് ചോദ്യവും?

വനിതാ ടീമുമായി സഹകരിക്കുന്ന എമെറിയെ സംബന്ധിച്ച് ഇര ക്ലബ് ചെയര്‍മാന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു

ഫുട്‌ബോള്‍ താരം ബലാത്സംഗത്തിന് ഇരയാക്കിയ വിവരം ക്ലബ് ചെയര്‍മാന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തന്റെ നഗ്നചിത്രങ്ങള്‍ അക്രമി പകര്‍ത്തിയെന്ന് തിരിച്ചറിഞ്ഞ് ഇര. താന്‍ ഉറങ്ങിക്കിടക്കവെ പകര്‍ത്തിയ നഗ്നചിത്രങ്ങള്‍ ഇയാള്‍ സഹതാരങ്ങള്‍ക്ക് അയച്ച് നല്‍കിയെന്നാണ് യുവതി ഞെട്ടലോടെ തിരിച്ചറിഞ്ഞത്. 

വാറിംഗ്ടണ്‍ റൈലാന്‍ഡ്‌സ് എഫ്‌സിയുടെ എഫ്എ വേസ് കപ്പ് ഫൈനല്‍ വിജയം ആഘോഷിക്കവെയാണ് 33-കാരന്‍ മൈക്കിള്‍ എമെറി യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചത്. 2021 മേയ് 22-നായിരുന്നു വാട്‌ഫോര്‍ഡിലെ ഗ്രോവ് ഹോട്ടലില്‍ ഇവര്‍ എത്തുന്നത്. ആദ്യം പ്രതിയുമായി പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും, പിന്നീട് ഉറങ്ങുകയും ചെയ്തു. Michael Emery, 33, who was a goalkeeper for Warrington Rylands FC, pictured in 2021

ഇതിന് ശേഷമാണ് 33-കാരന്‍ രണ്ട് തവണ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഉറങ്ങിക്കിടന്ന സ്ത്രീയുടെ നഗ്നചിത്രങ്ങള്‍ എടുത്ത റിസര്‍വ് ഗോള്‍ കീപ്പറായ എമെറി സഹതാരങ്ങള്‍ക്ക് അയക്കുകയും: 'ആര്‍ക്കെങ്കിലും വേണോ?', എന്ന് അന്വേഷിക്കുകയും ചെയ്‌തെന്നാണ് സെന്റ് ആല്‍ബന്‍സ് ക്രൗണ്‍ കോടതി വിചാരണയില്‍ വിശദമാക്കിയത്. 

വനിതാ ടീമുമായി സഹകരിക്കുന്ന എമെറിയെ സംബന്ധിച്ച് ഇര ക്ലബ് ചെയര്‍മാന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഈ സംസാരത്തിനിടയിലാണ് എമെറി തന്റെ നഗ്ന ചിത്രങ്ങള്‍ എടുത്ത് പ്രചരിപ്പിച്ചതായി മനസ്സിലാക്കുന്നത്. ഇതോടെയാണ് ഇവര്‍ വിവരം പോലീസിനെ അറിയിച്ചതെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.