CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 34 Minutes 18 Seconds Ago
Breaking Now

ബ്രിട്ടനോട് ഫ്‌ളേര്‍ട്ട് ചെയ്യാന്‍ 'ഫ്‌ളര്‍ട്ട്'! യുകെയില്‍ പടര്‍ന്നുപിടിച്ച് പുതിയ കൊവിഡ് വേരിയന്റ്; അലേര്‍ട്ട് പുറപ്പെടുവിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി; പഴയ ദുരിതം തിരിച്ചുവരില്ലെന്ന ആത്മവിശ്വാസത്തില്‍ ശാസ്ത്രജ്ഞര്‍

നിലവില്‍ ടെസ്റ്റിംഗ് വ്യാപകമല്ലാത്തതിനാല്‍ എത്രത്തോളം രോഗം വ്യാപിക്കുന്നുണ്ടെന്ന് ഉറപ്പില്ല

യുകെയിലും, യുഎസിലും പുതിയ കൊവിഡ് വേരിയന്റ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ മേധാവികള്‍. അതേസമയം രൂപമാറ്റം നേരിട്ട സ്‌ട്രെയിന്‍ മുന്‍ വേരിയന്റുകളെ അപേക്ഷിച്ച് കൂടുതല്‍ മാരകമാണോയെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു. എന്നാല്‍ മഹാമാരിയുടെ ദുരന്തകാലം അകന്നുവെന്ന് തന്നെയാണ് ഉന്നത ശാസ്ത്രജ്ഞര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. 

ഫ്‌ളര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന പുതിയ വേരിയന്റ് ഇപ്പോള്‍ നിരീക്ഷണത്തിലാണ്. നിലവിലെ പുതിയ കേസുകളില്‍ ഏകദേശം 30 ശതമാനവും ഈ വേരിയന്റ് മൂലമാണ്. യുഎസില്‍ കാല്‍ശതമാനം കേസുകള്‍ക്ക് പിന്നിലും ഫ്‌ളര്‍ട്ട് തന്നെയാണെന്ന് നിരീക്ഷണ ഡാറ്റ വ്യക്തമാക്കുന്നു. സ്പ്രിംഗ് സീസണില്‍ കുറഞ്ഞ ശേഷം യുകെയില്‍ ഇന്‍ഫെക്ഷന്‍ നിരക്ക് പതിയെ വര്‍ദ്ധിച്ച് വരികയാണ്. ONS data on Covid infections today shows more than 80 per cent of Brits suffer a runny nose when infected. A loss of taste or smell ¿ one of the original tell-tale signs of the virus ¿ accounts for just under a fifth of all symptoms logged

പുതിയ വേരിയന്റുകള്‍ കാണപ്പെടുമ്പോള്‍ പ്രാഥമിക ഘട്ടത്തില്‍ ഇതിന്റെ പ്രത്യേകതകള്‍ വിശദീകരിക്കുന്നത് ബുദ്ധിമുട്ടാണ്. ജനിതക രൂപമാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടേയിരിക്കും. ഇത് ചിലപ്പോള്‍ രോഗം പകരാനുള്ള സാധ്യത കുറച്ചേക്കാം, യുകെഎച്ച്എസ്എ പറഞ്ഞു. പുതിയ വേരിയന്റുകള്‍ വന്നാലും മുന്‍കാലത്തെ പോലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ മുതിരില്ലെന്ന് മന്ത്രിമാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 

നിലവില്‍ സമൂഹത്തില്‍ ടെസ്റ്റിംഗ് വ്യാപകമല്ലാത്തതിനാല്‍ എത്രത്തോളം രോഗം വ്യാപിക്കുന്നുണ്ടെന്ന് ഉറപ്പില്ല. വിവിധ തരംഗങ്ങളില്‍ നിന്നും, വാക്‌സിനേഷന്‍ മൂലവും നേടിയ പ്രതിരോധശേഷിയുടെ ബലത്തിലാണ് അധികൃതര്‍ ആത്മവിശ്വാസം പുലര്‍ത്തുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.