CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 28 Minutes 20 Seconds Ago
Breaking Now

ഗ്രാജുവേറ്റ് വിസാ റൂട്ടില്‍ ഇനിയും മാറ്റങ്ങള്‍ വേണ്ട! റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എംഎസി; മുന്‍പ് പ്രഖ്യാപിച്ച നിയന്ത്രണങ്ങളോടെ ജോലി ചെയ്യാന്‍ കഴിയുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 70,000-ല്‍ നിന്നും 26,000-ലേക്ക് ഇടിഞ്ഞുതാഴും; വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന ഏജന്‍സികളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം രണ്ട് വര്‍ഷം വരെ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കുന്ന ഗ്രാജുവേറ്റ് വിസാ റൂട്ടില്‍ മാറ്റങ്ങള്‍ ആവശ്യമില്ലെന്ന്‌ എംഎസി പാനല്‍

ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി രാജ്യത്തിന്റെ വിസാ സിസ്റ്റത്തില്‍ കാര്യമായ പരിഷ്‌കാരങ്ങളാണ് അടുത്തിടെ പ്രഖ്യാപിച്ചത്. വന്‍തോതില്‍ നെറ്റ് മൈഗ്രേഷന്‍ വര്‍ദ്ധിച്ചതോടെയാണ് നിയമപരമായ ഇമിഗ്രേഷന് മേലും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചതിലും വലിയ പ്രത്യാഘാതം സൃഷ്ടിച്ച് കൊണ്ട് ബ്രിട്ടനില്‍ ജോലി ചെയ്യുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ കുറവ് നേരിടുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. Everyone's second preference': could James Cleverly be the next Tory  leader? | James Cleverly | The Guardian

ഹോം സെക്രട്ടറി പ്രഖ്യാപിച്ച മാറ്റങ്ങള്‍ മൂലം ജോലി ചെയ്യാന്‍ കഴിയുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 70,000-ല്‍ നിന്നും 26,000-ലേക്ക് ചുരുങ്ങുമെന്ന് ഹോം ഓഫീസിന്റെ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി പറഞ്ഞു. അടുത്തിടെ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങള്‍ മൂലം ഭൂരിപക്ഷം പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്കും കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നതിന് നിരോധനം വന്നിരുന്നു. കൂടാതെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയുടെ സാലറി പരിധി ഉയര്‍ത്തിയതും ചില വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി. 

അതേസമയം നിലവിലെ പരിഷ്‌കാരങ്ങള്‍ ഫലപ്രദമാകുന്ന സാഹചര്യത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം രണ്ട് വര്‍ഷം വരെ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കുന്ന ഗ്രാജുവേറ്റ് വിസാ റൂട്ടില്‍ മാറ്റങ്ങള്‍ ആവശ്യമില്ലെന്നാണ് എംഎസി പാനല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗ്രാജുവേറ്റ് വിസ വ്യാപകമായ ചൂഷണത്തിന് വിധേയമാകുന്നതിന് തെളിവുകളില്ല. എന്നിരുന്നാലും വിദേശ വിദ്യാര്‍ത്ഥികള്‍ ചൂഷണത്തിന് വിധേയരാകുന്നുവെന്നും, ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളാണ് ഇതിന് കാരണമെന്നും എംഎസി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കര്‍ശനമായ നിലപാട് വേണമെന്ന് പാനല്‍ ആവശ്യപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.