CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 8 Seconds Ago
Breaking Now

എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം

എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ധര്‍മ്മാവരത്താണ് സമ്പത്ത് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളത്തിന്റെ ചാര്‍ജ് ഉള്ള ദേശീയ സെക്രട്ടറിയാണ്. കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ലുണ്ടായ തിരുവനന്തപുരം നെയ്യാറില്‍ ഏതാനും ദിവസം മുമ്പ് നടന്ന ക്യാമ്പിലും രാജ് സമ്പത്ത് കുമാര്‍ പങ്കെടുത്തിരുന്നു.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. നഗ്‌നമായ നിലയില്‍ കാണപ്പെട്ട മൃതദേഹം ശരീരം മുഴുവന്‍ പരിക്കേറ്റ നിലയിലായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. രാജ് സമ്പത്തിന്റെ വിയോഗത്തില്‍ എന്‍എസ്‌യുഐ ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു എന്‍എസ്‌യുഐയുടെ അനുസ്മരണം. 'ഞങ്ങളുടെ പ്രിയപ്പെട്ട രാജ് സമ്പത്ത്, നിങ്ങളുടെ നേതൃത്വം, ദയ, പ്രതിബദ്ധത എന്നിവ എന്‍എസ്‌യുഐ കുടുംബം എന്നെന്നേക്കുമായി ഓര്‍ക്കും. സമ്പത്ത് സമാധാനമായി വിശ്രമിക്കൂ. ഞങ്ങളുടെ ഹൃദയത്തില്‍ നിങ്ങള്‍ എന്നും നിലനില്‍ക്കും' എന്നായിരുന്നു എന്‍എസ്‌യുഐ എക്‌സില്‍ കുറിച്ചത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.