CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 39 Seconds Ago
Breaking Now

യുഎസ് വെളിപ്പെടുത്തലുകളില്‍ നാണംകെട്ടിട്ടും ഒരക്ഷരം മിണ്ടാതെ ബക്കിംഗ്ഹാം കൊട്ടാരം; എപ്സ്റ്റീന്‍ കുറ്റകൃത്യങ്ങള്‍ അന്വേഷണത്തില്‍ സഹകരിക്കാന്‍ ആന്‍ഡ്രൂവിന് മേല്‍ സമ്മര്‍ദം; തലയില്‍ മുണ്ടുപുതച്ച് സാറാ ഫെര്‍ഗൂസണ്‍ ചാരിറ്റിയ്ക്ക് പൂട്ടുവീണു

മുന്‍ ഭാര്യ സാറാ ഫെര്‍ഗൂസന്റെ കഞ്ഞിയിലും പാറ്റ വീണിട്ടുണ്ട്

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔന്നത്യത്തെക്കുറിച്ച് വാചാലരാകുന്നവര്‍ക്ക് ഇപ്പോള്‍ വായില്‍ നാക്കില്ലാത്ത അവസ്ഥയാണ്. ആന്‍ഡ്രൂ രാജകുമാരന്‍ കാണിച്ചുകൂട്ടിയ ഉളുപ്പില്ലാത്ത പരിപാടികള്‍ക്ക് കൊട്ടാരവും വേദിയായെന്ന് ഫോട്ടോ സഹിതം വ്യക്തമായതോടെയാണ് 'ഞങ്ങളൊന്നും അറിഞ്ഞില്ലെന്ന' പതിവ് പല്ലവി ആവര്‍ത്തിക്കാന്‍ കഴിയാതെ രാജാവും, അനുയായികളും വായുംപൂട്ടി ഇരിക്കുന്നത്. യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുതിയ ഫയലുകള്‍ നാണക്കേട് സമ്മാനിക്കുമ്പോഴും പ്രതികരിക്കാന്‍ കൊട്ടാരം തയ്യാറായിട്ടില്ല. 

അതേസമയം എപ്സ്റ്റീന്‍ കേസ് അന്വേഷിക്കുന്ന യുഎസ് അധികൃതരുമായി സഹകരിക്കുന്നതാണ് ആന്‍ഡ്രൂവിന് നല്ലതെന്ന് കൊട്ടാരത്തിലെ അനുയായികള്‍ സമ്മര്‍ദം ചെലുത്താന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത് വ്യക്തിപരമായ കാര്യവും, പൊതുഉത്തരവാദിത്വവുമായാണ് കണക്കാക്കുന്നത്. അല്‍പ്പം മനഃസാക്ഷിയുണ്ടെങ്കില്‍ ആന്‍ഡ്രൂ മൊഴി നല്‍കണമെന്നാണ് സമ്മര്‍ദം. 

തനിക്കെതിരായ ഉയര്‍ന്ന ആരോപണങ്ങളിലൊന്നും ആന്‍ഡ്രൂ സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. ലോകം മുഴുവന്‍ തനിക്കെതിരെ തിരിഞ്ഞിട്ടും ഇതൊന്നും കാര്യമാക്കാതെ വിന്‍ഡ്‌സറില്‍ വാഹനം ഓടിച്ച്, പുഞ്ചിരിച്ച് കറങ്ങുന്ന ആന്‍ഡ്രൂവിന്റെ ചിത്രങ്ങള്‍ ജനരോഷം ഉയര്‍ത്തുകയാണ്. 

ഇതിനിടെ മുന്‍ ഭാര്യ സാറാ ഫെര്‍ഗൂസന്റെ കഞ്ഞിയിലും പാറ്റ വീണിട്ടുണ്ട്. റോയല്‍ ലോഡ്ജില്‍ നിന്നും പുറത്തായ സാറയുടെ ചാരിറ്റി അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചു. എപ്സ്റ്റീനുമായുള്ള മുന്‍ ഡച്ചസിന്റെ സൗഹൃദവും, പീഡകനായ ഇയാളോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയതും ഉള്‍പ്പെടെ നാണംകെട്ട വാര്‍ത്തകളാണ് ചാരിറ്റിക്ക് വിനയായത്. 




കൂടുതല്‍വാര്‍ത്തകള്‍.