
















ബ്രിട്ടന്റെ ഏറ്റവും വലിയ ശാപമായി കരുതുന്ന കാര്യമാണ് ആനുകൂല്യങ്ങള്‍ കൈപ്പറ്റി ജീവിക്കുന്നവരുടെ എണ്ണം. ആവശ്യത്തിന് തൊഴിലവസരങ്ങള്‍ ഉണ്ടായിരിക്കുകയും, അത് ചെയ്യാന്‍ തയ്യാറാകാതെ പല കാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ ഔദാര്യത്തില്‍ ജീവിക്കുകയും ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച് വരികയാണ്. ഇത് നിയന്ത്രിച്ച് നിര്‍ത്തുമെന്ന് പറയുന്നതല്ലാതെ, വോട്ടുകള്‍ ഭയന്ന് ലേബര്‍ ഗവണ്‍മെന്റും പണപ്പെട്ടി തുറന്നിടുകയാണ്.
ഇതിന്റെ ബലത്തിലാണ് രാജ്യത്ത് ബെനഫിറ്റുകള്‍ കൈപ്പറ്റുന്നതില്‍ സ്‌ഫോടനാത്മകമായ വളര്‍ച്ച രേഖപ്പെടുത്തുന്നതായി കണക്കുകള്‍ പുറത്തുവരുന്നത്. ഉത്കണ്ഠാ പ്രശ്‌നങ്ങള്‍ക്കും, നടുവേദനയ്ക്കും വലിയ തോതില്‍ ആളുകള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുവെന്നാണ് വ്യക്തമാകുന്നത്. പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ് നല്‍കുന്നതിന്റെ പട്ടിക വേര്‍തിരിച്ചപ്പോഴാണ് ഈ വ്യത്യാസങ്ങള്‍ വെളിച്ചത്ത് വരുന്നത്.
വെല്‍ഫെയര്‍ സിസ്റ്റം പരിഷ്‌കരിക്കാനുള്ള ലേബര്‍ ശ്രമങ്ങള്‍ സ്വന്തം എംപിമാരുടെ തന്നെ വിമതനീക്കത്തില്‍ പരാജയപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ ബജറ്റില്‍ ആനുകൂല്യങ്ങള്‍ക്കായി വന്‍തോതില്‍ തുക നല്‍കാനും ചാന്‍സലര്‍ തയ്യാറായി. 5 ബില്ല്യണ്‍ പൗണ്ട് ബില്ലില്‍ കുറയ്ക്കാനായിരുന്നു ഗവണ്‍മെന്റ് ആഗ്രഹിച്ചത്.
ഇതിനിടെ വാര്‍ഷിക പിഐപി ബില്‍ 25.9 ബില്ല്യണ്‍ പൗണ്ട് എന്നത് ഭരണത്തിന്റെ അവസാനത്തില്‍ എത്തുമ്പോഴേക്കും 44.9 ബില്ല്യണ്‍ പൗണ്ടായി കുതിച്ചുയരുമെന്നാണ് ഔദ്യോഗിക പ്രവചനം. 2019-20 വര്‍ഷം ബെനഫിറ്റുകള്‍ക്കായി 13.7 ബില്ല്യണായിരുന്നു ചെലവ്. ചെറിയ കാര്യങ്ങള്‍ക്ക് പോലും നികുതിദായകന്റെ പിന്തുണ വേണ്ടിവരുന്നുവെന്ന് പല മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും ഇതില്‍ വ്യത്യാസങ്ങള്‍ നടപ്പാകുന്നില്ല.