CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 17 Seconds Ago
Breaking Now

കാര്യം നടന്നാല്‍ കൊള്ളാം, അല്ലെങ്കില്‍! ആറ് മാസത്തേക്ക് കൂടി പണിമുടക്ക് നടത്താന്‍ വോട്ട് ചെയ്ത് റസിഡന്റ് ഡോക്ടര്‍മാര്‍; കുറവ് അംഗങ്ങള്‍ മാത്രം വോട്ട് ചെയ്ത തീരുമാനമെന്ന് ചൂണ്ടിക്കാണിച്ച് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്

93% ഡോക്ടര്‍മാര്‍ പണിമുടക്കിനെ അനുകൂലിച്ചെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വാദം

സമരങ്ങള്‍ നടത്താന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്കിടയില്‍ ഉഷാര്‍ കുറഞ്ഞ് വരികയാണെന്ന് കഴിഞ്ഞ സീസണില്‍ തന്നെ വ്യക്തമായതാണ്. എന്നാല്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പിടിവാശി തുടരുന്ന സാഹചര്യത്തില്‍ അംഗങ്ങളുടെ വാശി കുറഞ്ഞാലും തങ്ങള്‍ സമരം ചെയ്യുമെന്ന അവസ്ഥയിലാണ്. 

ഇതോടെ പുതിയ ബാലറ്റിലും അടുത്ത ആറ് മാസത്തേക്ക് സമരം ചെയ്യാനുള്ള കരുത്താര്‍ജ്ജിച്ചിരിക്കുകയാണ് ബിഎംഎ. ഗവണ്‍മെന്റുമായി ശമ്പളവര്‍ദ്ധന, തൊഴില്‍ സാഹചര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഒത്തുതീര്‍പ്പില്‍ എത്താത്ത പക്ഷം തുടര്‍ച്ചയായ നാലാം വര്‍ഷവും പണിമുടക്കുകള്‍ തുടരുമെന്നതാണ് സ്ഥിതി. 

93% ഡോക്ടര്‍മാര്‍ പണിമുടക്കിനെ അനുകൂലിച്ചെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വാദം. എന്നാല്‍ 53% റസിഡന്റ് ഡോക്ടര്‍മാര്‍ മാത്രമാണ് ബാലറ്റില്‍ പങ്കെടുത്തത്. ഇത് പരിഗണിച്ചാല്‍ വളരെ കുറച്ച് അംഗങ്ങള്‍ മാത്രമാണ് വോട്ടിംഗില്‍ പങ്കെടുത്തതെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചൂണ്ടിക്കാണിക്കുന്നു. 

എന്നാല്‍ മന്ത്രിമാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചകളാണ് ബാലറ്റില്‍ സമരത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിലേക്ക് എത്തിക്കുന്നതെന്ന് ഡോക്ടര്‍മാരുടെ യൂണിയന്‍ ആരോപിക്കുന്നു. 26% ശമ്പളവര്‍ദ്ധന അനുവദിക്കുന്നില്ലെന്നതിന് പുറമെ സ്‌പെഷ്യലൈസ് ചെയ്യാന്‍ ആവശ്യത്തിന് സീറ്റുകളിലെന്നതും ഡോക്ടര്‍മാരുടെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.