
















യുകെ മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 'കേരളപുരം 2026' വേദി സംഗീത സാന്ദ്രമാക്കാന്‍ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra 'മ്യൂസിക് മന്ത്ര' എത്തുന്നു. സ്വിന്‍ഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മ്യൂസിക് മന്ത്ര ബാന്‍ഡ്, സംഗീതാസ്വാദകര്‍ക്കിടയില്‍ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ യുകെയിലുടനീളം ഒട്ടനവധി വേദികളില്‍ മികച്ച പരിപാടികള്‍ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാന്‍ഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിക്കാന്‍ മ്യൂസിക് മന്ത്രയ്ക്ക് സാധിച്ചു.
ഇത്തവണത്തെ പ്രകടനത്തിന് മാറ്റുകൂട്ടാന്‍ യുകെ മലയാളികള്‍ക്ക് ഏറെ സുപരിചിതയും പ്രിയങ്കരിയുമായ ഡയാനാ ജോസും മ്യൂസിക് മന്ത്രയോടൊപ്പം വേദിയിലെത്തുന്നുണ്ട്. പ്രശസ്ത ഗായിക കൂടിയായ ഡയാനാ ജോസിന്റെ സാന്നിധ്യം പരിപാടിക്ക് കൂടുതല്‍ ആവേശവും ആകര്‍ഷണീയതയും പകരുമെന്ന കാര്യത്തില്‍ സംശയമില്ല.
മികച്ചൊരു സംഗീതവിരുന്ന് തന്നെ സമ്മാനിക്കാനായി മ്യൂസിക് മന്ത്ര ബാന്‍ഡ് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പ്രേക്ഷകര്‍ വളരെ വലിയ പ്രതീക്ഷയോടെയും ആകാംഷയോടെയുമാണ് ഈ കലാസന്ധ്യയ്ക്കായി കാത്തിരിക്കുന്നത്.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)