CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 31 Seconds Ago
Breaking Now

കുറ്റവാളികളെ മോചിപ്പിക്കാനുള്ള ലേബര്‍ പദ്ധതിക്ക് 'ചെക്ക്'! കൊലയാളികളെയും, കുട്ടിപ്പീഡകരെയും, തെമ്മാടികളെയും പുറത്തുവിടാനുള്ള പദ്ധതിക്ക് പാരയായി പ്രൊബേഷന്‍ ഓഫീസര്‍മാര്‍ സമരത്തിന്; വോട്ട് അനുകൂലമായാല്‍ ഗവണ്‍മെന്റ് കുടുങ്ങും

മോചിപ്പിക്കുന്ന കുറ്റവാളികളെ നിരീക്ഷിക്കാന്‍ പ്രൊബേഷന്‍ ഓഫീസര്‍മാര്‍ വേണമെന്നതിനാല്‍ ഇവര്‍ സമരത്തിന് ഇറങ്ങിയാല്‍ പദ്ധതി അവതാളത്തിലാകും

ജയിലില്‍ സ്ഥലമില്ലെന്നതിന്റെ പേരില്‍ ആയിരക്കണക്കിന് കൊലയാളികളെയും, തെമ്മാടികളെയും, കുട്ടിപീഡകരെയും മോചിപ്പിക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് പദ്ധതിക്ക് 'ചെക്ക്' വെച്ച് പ്രൊബേഷന്‍ ഓഫീസര്‍മാര്‍. പദ്ധതിക്കെതിരെ സമരത്തിനിറങ്ങാന്‍ പ്രൊബേഷന്‍ ഓഫീസര്‍മാരുടെ സംഘടനയായ നാഷണല്‍ അസോസിയേഷന്‍ ഓഫ് പ്രൊബേഷന്‍ ഓഫീസേഴ്‌സ് അംഗങ്ങളുടെ അഭിപ്രായം തേടുകയാണ്. 

കുറ്റവാളികളെ മോചിപ്പിക്കാനുള്ള പദ്ധതിയില്‍ എതിര്‍പ്പുള്ളതിനാല്‍ അംഗങ്ങള്‍ സമരത്തെ അനുകൂലിക്കുമെന്നാണ് കരുതുന്നത്. ലേബര്‍ ഗവണ്‍മെന്റിന്റെ മുന്‍കൂട്ടി തടവുകാരെ മോചിപ്പിക്കാനുള്ള സ്‌കീം പ്രാബല്യത്തില്‍ വരുന്നതിനൊപ്പമാകും സമരങ്ങള്‍ക്കും സാധ്യത. 

സ്‌കീം പ്രകാരം ഏകദേശം 5000 ഗുരുതര കുറ്റവാൡകള്‍ ഒക്ടോബര്‍ മുതല്‍ പത്ത് മാസങ്ങളില്‍ പുറത്തിറങ്ങും. കൊലയാളികള്‍ മുതല്‍ ഭാര്യയെ തല്ലിയതിന് അകത്തായവര്‍ വരെ ഇക്കൂട്ടത്തില്‍ വരും. സ്‌കീമിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ ഏകദേശം ആയിരം ബലാത്സംഗ കുറ്റവാളികളും, ഗുരുതര ലൈംഗിക കുറ്റവാളികളും അകത്ത് തുടരും. 

എന്നാല്‍ പോലീസുകാരന്‍ ആന്‍ഡ്രൂ ഹാര്‍പ്പറുടെ കൊലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പകുതി പോലും ശിക്ഷ അനുഭവിക്കാതെ പുറത്തിറങ്ങുമെന്നതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. മോചിപ്പിക്കുന്ന കുറ്റവാളികളെ നിരീക്ഷിക്കാന്‍ പ്രൊബേഷന്‍ ഓഫീസര്‍മാര്‍ വേണമെന്നതിനാല്‍ ഇവര്‍ സമരത്തിന് ഇറങ്ങിയാല്‍ പദ്ധതി അവതാളത്തിലാകും. തങ്ങളുടെ തൊഴില്‍ഭാരം താങ്ങാന്‍ കഴിയാത്ത നിലയിലാണെന്ന് മേധാവികള്‍ മുന്നറിയിപ്പ് നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.