CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 1 Minutes 32 Seconds Ago
Breaking Now

സ്ത്രീകളെ വേട്ടയാടിയ കൊടുംകുറ്റവാളി ഒടുവില്‍ അകത്ത്; പോലീസും, പ്രോസിക്യൂഷനും വരുത്തിയ വീഴ്ചകള്‍ക്ക് ബലിനല്‍കേണ്ടി വന്നത് രണ്ട് സ്ത്രീകളുടെ ജീവന്‍; അനവധി സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ഇരയായി

പൊതുസ്ഥലത്ത് രണ്ട് സ്ത്രീകളെ കയറിപ്പിടിച്ചതിന് മൂന്ന് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമായിരുന്നു ലെവിയുടെ അതിക്രമങ്ങള്‍

പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചകള്‍ മൂലം തെരുവില്‍ സ്വതന്ത്രമായി കറങ്ങിനടന്ന് സ്ത്രീകളെ കൊല്ലുകയും, ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത കുറ്റവാളി ഒടുവില്‍ ജയിലിലായി. പോലീസിന് സംഭവിച്ച അബദ്ധങ്ങളും, പല തവണ ലഭിച്ച മുന്നറിയിപ്പുകള്‍ സാരമായി കാണാതെ പോകുകയും ചെയ്തതാണ് 40-കാരന്‍ സിമോണ്‍ ലെവിയ്ക്ക് ക്രൂരതകള്‍ ചെയ്യാന്‍ വഴിയൊരുക്കിയത്. 

കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമുണ്ടായിട്ടും തെരുവില്‍ തുറന്നുവിട്ടതോടെയാണ് ലെവി രണ്ട് സ്ത്രീകളുടെ ജീവനെടുത്തത്. നിരവധി സ്ത്രീകള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും ഇരകളായി. വീഴ്ചകള്‍ക്കൊടുവില്‍ പിടിയിലായ ലെവിയുടെ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതോടെ ബാക്കിയുള്ള ജീവിതം ജയിലില്‍ നയിക്കാനാണ് കോടതി വിധിച്ചിരിക്കുന്നത്. 

രജിസ്‌റ്റേഡ് ലൈംഗിക കുറ്റവാളിയായിട്ടും പാതി കാഴ്ചയുള്ള കുറ്റവാളിയെ തടയുന്നതില്‍ എങ്ങനെ വീഴ്ച സംഭവിച്ചുവെന്ന ചോദ്യം നേരിടുകയാണ് പോലീസും, പ്രോസിക്യൂട്ടര്‍മാരും. രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയതിന് പുറമെ മറ്റൊരു സ്ത്രീയെ മരിക്കാനായി ഉപേക്ഷിക്കുകയും ചെയ്തു. കൂടാതെ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ പത്തോളം യുവതികളെയാണ് ഇയാള്‍ ലൈംഗികമായി അക്രമിച്ചത്. 

പൊതുസ്ഥലത്ത് രണ്ട് സ്ത്രീകളെ കയറിപ്പിടിച്ചതിന് മൂന്ന് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമായിരുന്നു ലെവിയുടെ അതിക്രമങ്ങള്‍. പ്രതിയെ തിരിച്ചറിയുന്നതിലും ജയിലഴിക്ക് ഉള്ളിലാക്കി പൊതുജനങ്ങളെ സംരക്ഷിക്കുന്നതിലും പോലീസിന്റെയും, പ്രോസിക്യൂഷന്റെയും ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.