CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 12 Seconds Ago
Breaking Now

ബ്രിട്ടീഷ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് തിരിച്ചുവരവിന്റെ പാതയില്‍; തെളിവുകള്‍ ചൂണ്ടിക്കാണിച്ച് വിദഗ്ധര്‍; വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'നല്ല സമയം'?

ജൂലൈയിലെ ശരാശരി ഭവനവില 299,253 പൗണ്ടിലാണെന്ന് ലോയ്ഡ്‌സ് ബാങ്ക്

ബ്രിട്ടനിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന്റെ 'ശനിദശ' അവസാനിക്കുന്നതായി വിദഗ്ധര്‍. നാല് വര്‍ഷത്തോളം വില്‍പ്പന സ്തംഭിക്കുകയും, വിലകള്‍ താഴുകയും ചെയ്ത ശേഷമാണ് വിപണി തിരിച്ചുവരവിന്റെ പാതയിലേക്ക് നീങ്ങുന്നതായി സൂചനകള്‍ വരുന്നത്. 

ഏജന്റുമാരില്‍ നിന്നും ലഭിക്കുന്ന ഡാറ്റയാണ് വിദഗ്ധര്‍ തിരിച്ചുവരവിന്റെ സൂചനയായി ഉയര്‍ത്തിക്കാണിക്കുന്നത്. 2013 മുതല്‍ പ്രോപ്പര്‍ട്ടികള്‍ ഏറ്റവും ലാഭകരമായി വാങ്ങാന്‍ കഴിയുന്ന സമയമാണ് ഇതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് വില വര്‍ദ്ധനയുടെ വേഗതയ്ക്ക് കടിഞ്ഞാണ്‍ വീണത് അനുഗ്രഹമാണ്. 

വിപണിയുടെ ഉഷാര്‍ തിരിച്ചുവരാന്‍ കാത്തിരുന്ന് ഭവനഉടമകള്‍ മടുത്തതായി എസ്റ്റേറ്റ് ഏജന്റുമാര്‍ പറയുന്നു. അതുകൊണ്ട് തന്നെ നിക്ഷേപമായി കരുതി വീട് വാങ്ങിവെച്ചവര്‍ ഇത് വിറ്റൊഴിയുകയാണ്. ഈ നീക്കം വീട് വാങ്ങുന്നവര്‍ക്ക് വിലപേശാനുള്ള അവസരം നല്‍കുന്നു. 

2020-ല്‍ കൊവിഡ് മഹാമാരി ആഞ്ഞടിച്ചതോടെയാണ് പ്രോപ്പര്‍ട്ടി വിപണി തകിടം മറിഞ്ഞത്. വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയ ജോലിക്കാര്‍ രണ്ട് വര്‍ഷം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും വിപണി സ്തംഭനാവസ്ഥയിലായിരുന്നു. അതിന് ശേഷം വിലയ്ക്ക് വലിയ ചലനം സംഭവിക്കുന്നുമില്ല. 

ജൂലൈയിലെ ശരാശരി ഭവനവില 299,253 പൗണ്ടിലാണെന്ന് ലോയ്ഡ്‌സ് ബാങ്ക് പറയുന്നു. ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ കേവലം 0.1 ശതമാനം മാത്രമാണ് വര്‍ദ്ധന. സൗത്ത് ഈസ്റ്റ് മേഖലയില്‍ ശരാശരി വീടിന് 4.6 ശതമാനവും, സൗത്ത് വെസ്റ്റില്‍ 4 ശതമാനവും വില താഴ്ന്നതായി ലോയ്ഡ്‌സ് വ്യക്തമാക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.