CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 32 Seconds Ago
Breaking Now

ഹോര്‍മുസ് കടലിടുക്ക് 'യുഎസ്' മേഖലയാക്കും; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ട്രംപ്; 'ഞങ്ങള്‍ വിചാരിക്കാതെ' ആരും ആ വഴി പോകില്ലെന്ന് പ്രസിഡന്റ്; ഇറാന്‍ യുദ്ധം കൈവിട്ട് പോകുമ്പോള്‍ രാജിവെച്ച് സുരക്ഷാ ഉപദേശകന്‍

കഴിഞ്ഞ 18 മാസത്തിനിടെ ട്രംപിന്റെ വിദേശ നയങ്ങള്‍ രൂപപ്പെടുത്തി, നടപ്പാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ബേക്കര്‍

ഇറാനെ തോല്‍പ്പിച്ച് ഹോര്‍മുസ് കടലിടുക്ക് യുഎസ് അധീന മേഖലയാക്കി മാറ്റുമെന്ന് ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധികം വൈകാതെ ഹോര്‍മുസ് യുഎസ് മേഖലയാക്കി മാറ്റുന്ന പ്രഖ്യാപനം വരുമെന്നാണ് ട്രംപിന്റെ അറിയിപ്പ്. 

കടലിടുക്കിലെ തടസ്സങ്ങള്‍ ഞങ്ങളാകും സൃഷ്ടിക്കുക. ഞങ്ങള്‍ ആഗ്രഹിക്കാത്ത ഒരു കപ്പലും ആ വഴി പോകില്ല, ട്രംപ് പ്രഖ്യാപിച്ചു. ഗാര്‍ഡന്‍ സിറ്റി റാലിയില്‍ വെച്ചാണ് പ്രസിഡന്റ് ഈ ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയത്. മിഡില്‍ ഈസ്റ്റിലെ യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. 

ഇതിനിടെ ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത ദേശീയ സുരക്ഷാ ഉപദേശകരില്‍ ഒരാള്‍ രാജിവെച്ചത് ട്രംപിന് തിരിച്ചടിയായി. വൈറ്റ് ഹൗസ് ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ആന്‍ഡി ബേക്കറാണ് രാജിവെച്ചത്. വൈസ് പ്രസിഡന്റ് വാന്‍സിന്റെ ദീര്‍ഘകാല അനുയായിയാണ് ഏതാനും ആഴ്ചകള്‍ക്കും വൈറ്റ് ഹൗസ് ഉപേക്ഷിച്ച് ഇറങ്ങുന്നത്. 

കഴിഞ്ഞ 18 മാസത്തിനിടെ ട്രംപിന്റെ വിദേശ നയങ്ങള്‍ രൂപപ്പെടുത്തി, നടപ്പാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ബേക്കര്‍. പ്രസ് സെക്രട്ടറി കരോളിന്‍ ലെവിറ്റ് രാജിവെച്ചതിന് പിന്നാലെയാണ് സുരക്ഷാ ഉപദേശകനും പടിയിറങ്ങുന്നത്. ഇറാന്‍ യുദ്ധത്തില്‍ യുഎസിന് കൈപൊള്ളുമ്പോഴാണ് ഈ രാജിവെയ്ക്കലുകള്‍. 

 




കൂടുതല്‍വാര്‍ത്തകള്‍.