CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 45 Minutes 42 Seconds Ago
Breaking Now

'സര്‍ഗ്ഗം സ്റ്റീവനേജ് പൊന്നോണം 2026' സെപ്തംബര്‍ 12 ന്; ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ മത്സരങ്ങള്‍ 31 മുതല്‍; ബാര്‍ക്ലേസ് അക്കാദമിയില്‍ സാംസ്‌കാരിക- കലാ സന്ധ്യക്ക് വേദിയുയരും

ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍, അത്ലറ്റിക് കായിക മത്സരങ്ങള്‍ക്ക് സെന്റ് നിക്കോളാസ് ഗ്രൗണ്ടും, സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി സെന്റററും വേദിയാവും.

സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ സര്‍ഗ്ഗം സ്റ്റീവനേജിന്റെ 'പൊന്നോണം 2026' സെപ്റ്റംബര്‍ 12 ന് ശനിയാഴ്ച്ച    വിപുലമായി ആഘോഷിക്കും.  തിരുവോണാഘോഷങ്ങള്‍ക്ക് സ്റ്റീവനേജിലെ ബാര്‍ക്ലേയ്‌സ് അക്കാദമി ഓഡിറ്റോറിയം വേദിയാകും. 

ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍, അത്ലറ്റിക് കായിക മത്സരങ്ങള്‍ക്ക് സെന്റ് നിക്കോളാസ് ഗ്രൗണ്ടും, സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി സെന്റററും വേദിയാവും. 

ആഗസ്റ്റ് 31 നു ചെസ്സ്, കാര്‍ഡ്, കാരംസ് മത്സരങ്ങളും, സെപ്തംബര്‍ 5 നു ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങളും, 6 നു അത് ലറ്റിക് മത്സരങ്ങള്‍ക്കൊപ്പം ഔട്ട്‌ഡോര്‍ മത്സരങ്ങളും നടത്തപ്പെടും. 

സാംസ്‌കാരിക കലാ സന്ധ്യയും പരമ്പരാഗത തിരുവോണ രുചികള്‍ തൂശനിലയില്‍ വിളമ്പുന്ന വിഭവസമൃദ്ധമായ  ഓണസദ്യയുമാണ് പ്രധാന ആകര്‍ഷണം. 

വര്‍ണ്ണാഭമായ പൂക്കളമൊരുക്കി തുടക്കം കുറിക്കുന്ന സാംസ്‌കാരിക സന്ധ്യയില്‍ സ്റ്റീവനേജിലെ അനുഗ്രഹീത കലാകാരന്മാര്‍ അണിനിരക്കും. തിരുവാതിരക്കളി, വൈവിധ്യമാര്‍ന്ന നൃത്തനൃത്യങ്ങള്‍, കോമഡി സ്‌കിറ്റുകള്‍, ഗാനമേള, മിമിക്രി തുടങ്ങിയ നിരവധി വൈവിധ്യങ്ങളായ കലാപരിപാടികളാണ് വേദിയില്‍ അരങ്ങേറുക. മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത്, ഓണപ്പാട്ടുകള്‍, മേളപ്പെരുക്കം, പ്രത്യേക 'തിരുവോണ സംഗീത-നൃത്താവതരണം' എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.

സര്‍ഗ്ഗം സ്റ്റീവനേജ് ഒരുക്കുന്ന ഈ ഓണനിലാവിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി സര്‍ഗ്ഗം ഭാരവാഹികള്‍  അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്കായി സര്‍ഗ്ഗം ഭാരവാഹികളുമായി ബന്ധപ്പെടുക.

 

മേഴ്‌സി മാത്യു : 07946 441321

 

ജിമ്മി തോമസ് : 07460 952027

 

സിബി കക്കുഴി : 07830 005628

 

 

 

സെപ്റ്റംബര്‍ 12, 2026 (ശനിയാഴ്ച) രാവിലെ 11:30 മണി മുതല്‍ രാത്രി 9:00 വരെ. 

 

Venue: Barclays Academy, Walkern Road, 

 

Stevenage, SG1 3RB. 

 

അപ്പച്ചന്‍ കണ്ണഞ്ചിറ

 




കൂടുതല്‍വാര്‍ത്തകള്‍.