CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 40 Seconds Ago
Breaking Now

സൂപ്പര്‍ എല്‍ നിനോ ബ്രിട്ടന്റെ വിന്ററിലും നാശം വിതയ്ക്കും; പസഫിക്കിലെ കാലാവസ്ഥാ പ്രതിഭാസം തണുപ്പും, കൊടുങ്കാറ്റും കാര്യമാക്കും; ഇക്കുറി വിന്ററിന് 'ഒരുങ്ങി' ഇരിക്കണമെന്ന് ശാസ്ത്രജ്ഞര്‍

മഴ പെയ്യുന്നതിനായുള്ള കാത്തിരിപ്പിലാണ് വാട്ടര്‍ കമ്പനികള്‍

മാസങ്ങള്‍ നീണ്ട റെക്കോര്‍ഡ് ചൂടിന് ശേഷം ബ്രിട്ടന്‍ ഇനി ഒരുങ്ങേണ്ടത് കൊടുംതണുപ്പും, കൊടുങ്കാറ്റും നിറഞ്ഞ വിന്ററിനായി. പസഫിക്ക് സമുദ്രത്തില്‍ പൊട്ടിപ്പുറപ്പെടുന്ന സൂപ്പര്‍ എല്‍ നിനോ കാലാവസ്ഥാ പ്രതിഭാസമാണ് ഈ അവസ്ഥ സംജാതമാകാന്‍ വഴിയൊരുക്കുന്നത്. 

5000 മൈല്‍ ഭൂമിയും, അറ്റ്‌ലാന്റിക്കിനും അപ്പുറമുള്ള പസഫിക്കിലെ പ്രതിഭാസമാണ് ബ്രിട്ടീഷ് മണ്ണിലേക്ക് സാരമായ ആഘാതം സൃഷ്ടിക്കുന്നത്. പസഫിക്ക് സമുദ്രത്തിലെ താപനില ഉയരുന്നതാണ് ഇവിടേക്കും എത്തപ്പെടുന്നത്. ഈ വരുന്ന വിന്ററില്‍ യുകെയിലേക്ക് ശക്തമായ കാറ്റാണ് എല്‍ നിനോ എത്തിക്കുക. Experts warn that the 'unprecedented' Super El Niño will cause wetter and stormier weather in the UK during autumn and winter

മോശം കാലാവസ്ഥ ഏറെക്കുറെ ഉറപ്പാണെന്ന് മെറ്റ് ഓഫീസ് പ്രവചിക്കുന്നു. വിന്ററില്‍ വെള്ളപ്പൊക്ക സാധ്യത ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെങ്കിലും ഇതിന് സാധ്യത ഏറെയാണ്. ഓട്ടം, വിന്റര്‍ സീസണുകളില്‍ ഇതിന് തയ്യാറെടുത്തിരിക്കണം, മെറ്റ് ഓഫീസ് പറഞ്ഞു. From October to November, the Met Office predicts it could start to get colder in the UK

കൂടാതെ എല്‍ നിനോയുടെ ആഘാതം അല്‍പ്പം മഴ കൂടുന്നതില്‍ മാത്രമായി ഒതുങ്ങില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മഴയും, തണുപ്പം ആശങ്കപ്പെടുത്തുന്ന കാര്യമാണെങ്കിലും സമ്മറിലെ വരള്‍ച്ച പരിഹരിക്കുന്ന വിധത്തില്‍ മഴ പെയ്യാതെ പോകുമെന്ന ആശങ്കയാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുക. 

മഴ പെയ്യുന്നതിനായുള്ള കാത്തിരിപ്പിലാണ് വാട്ടര്‍ കമ്പനികള്‍. റിസര്‍വോയറുകള്‍ നിറയാന്‍ മഴ പെയ്യാതെ മറ്റ് വഴികളില്ല. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ ജൂലൈയിലെ ശരാശരി മഴയും 26% മാത്രമാണ് ലഭിച്ചത്. സൗത്ത് ഈസ്റ്റില്‍ ഇത് കേവലം 1 ശതമാനമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.