
















ബ്രിട്ടനില്‍ ജിസിഎസ്ഇ ഫലങ്ങള്‍ പുറത്തുവന്നതോടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ടെന്‍ഷന്‍. മാര്‍ക്കുകള്‍ മഹാമാരിക്ക് മുന്‍പുള്ള കുറഞ്ഞ നിലയിലേക്ക് താഴ്ന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കപ്പെടുത്തുന്ന ഫലം നേരിടേണ്ടി വരുന്നത്.
ഇതിനിടെ ആണ്‍കുട്ടികളും, പെണ്‍കുട്ടികളും തമ്മിലുള്ള മത്സരം കൂടുതല്‍ കടുത്തു. പെണ്‍കുട്ടികളുമായുള്ള വ്യത്യാസം ആണ്‍കുട്ടികള്‍ വീണ്ടും കുറച്ചിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് പാസായി കണക്കാക്കുന്ന ചുരുങ്ങിയത് 4 അല്ലെങ്കില്‍ സി ഗ്രേഡ് ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 2019-ലെ നിലയിലേക്കാണ് എത്തിയിരിക്കുന്നത്. 
എന്നിരുന്നാലും പരീക്ഷയെഴുതിയ 22 ശതമാനം പേര്‍ക്കും ടോപ്പ് ഗ്രേഡുകള്‍ ലഭിച്ചു. 2024, 2025 വര്‍ഷങ്ങളില്‍ ചെറിയ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് തിരിച്ചുവരവ്. എല്ലാ 10 വിഷയങ്ങളിലും ഒന്‍പത് സ്‌കോര്‍ ചെയ്തത് റെക്കോര്‍ഡ് 600 വിദ്യാര്‍ത്ഥികളാണ്. 
90 പേര്‍ക്ക് ചുരുങ്ങിയത് 11 വിഷയങ്ങളില്‍ എല്ലാത്തിലും 9 ലഭിച്ചു. ഇംഗ്ലീഷും, മാത്സുമാണ് ഇപ്പോഴും കടുപ്പമേറിയ വിഷയങ്ങള്‍. 60 ശതമാനം പേര്‍ക്ക് ഇംഗ്ലീഷില്‍ സ്റ്റാന്‍ഡേര്‍ഡ് പാസാണ്. മാത്സില്‍ ഇത് 57.3 ശതമാനമാണ്. പ്രായം കൂടിയ വിദ്യാര്‍ത്ഥികളാണ് സ്‌കോര്‍ ചെയ്യാന്‍ കൂടുതല്‍ ബുദ്ധിമുട്ടിയത്.