CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 1 Minutes 1 Seconds Ago
Breaking Now

ബര്‍മിംഗ്ഹാം തെരഞ്ഞെടുപ്പില്‍ നടന്നത് അടിമുടി 'നിയമവിരുദ്ധ' വോട്ടിംഗ്; കുടുംബ വോട്ടിംഗിന്റെ പേരില്‍ നിര്‍ബന്ധിത വോട്ടിംഗ് നടന്നതായി കൗണ്‍സില്‍; തെരഞ്ഞെടുപ്പ് നിരീക്ഷകരോട് അന്വേഷണത്തിന് ശുപാര്‍ശ

ഇസ്ലാമിക ആംഗ്യങ്ങളും, കൈ കൊണ്ടുള്ള ആംഗ്യങ്ങളും ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി പ്രിസൈഡിംഗ് ഓഫീസര്‍

മേയ് മാസത്തിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ഇംഗ്ലണ്ടിലെ പല ഭാഗത്തും മത-വോട്ട് ബാങ്ക് രാഷ്ട്രീയം അരങ്ങേറുന്നതിന്റെ കാഴ്ചകള്‍ പുറത്തുവന്നിരുന്നു. ഫാമിലി വോട്ടിംഗിന്റെ പേരുപറഞ്ഞ് അനധികൃതമായി വോട്ട് ചെയ്യിപ്പിക്കുന്ന രീതി ബ്രിട്ടന് അത്ര പരിചിതമല്ല. ഇപ്പോള്‍ നിയമവിരുദ്ധമായ രീതിയില്‍ വോട്ടിംഗ് നടന്നതായി സമ്മതിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ കൗണ്‍സില്‍. 

50 പോളിംഗ് സ്‌റ്റേഷനുകളില്‍ രഹസ്യ ബാലറ്റ് സ്വഭാവം നഷ്ടമായതിന് ജീവനക്കാര്‍ സാക്ഷികളാണെന്ന് ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ വെളിപ്പെടുത്തി. സംഭവത്തില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരോട് അന്വേഷണം നടത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. 

ബൂത്തില്‍ പ്രവേശിക്കുന്ന വ്യക്തിക്കൊപ്പം മറ്റുള്ളവര്‍ കൂടെ കയറുകയും, ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ കണ്ടെന്ന് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്ന് അറിയിച്ച് തടയാന്‍ ശ്രമിച്ചപ്പോള്‍ അസഭ്യമാണ് നേരിട്ടതെന്നും ഇവര്‍ വെളിപ്പെടുത്തി. 

ഇസ്ലാമിക ആംഗ്യങ്ങളും, കൈ കൊണ്ടുള്ള ആംഗ്യങ്ങളും ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി പ്രിസൈഡിംഗ് ഓഫീസര്‍ പറയുന്നു. പോളിംഗ് ബൂത്തില്‍ സംസാരിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് അറിയിക്കുമ്പോള്‍ പുരുഷന്‍മാര്‍ ഒതുങ്ങി നില്‍ക്കുകയും, സ്ത്രീകള്‍ ഏറ്റെടുക്കുകയും ചെയ്യുന്ന കാഴ്ചയും കണ്ടെന്ന് ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.