
















നോര്‍ത്താംപ്ടന്‍: കുന്നുംകുളത്തു നിന്ന് യു കെ യിലേക്ക് കുടിയേറിയ പ്രവാസികളുടെ കുടുംബ സംഗമവും, കുന്നുംകുളം മിനി പെരുന്നാളും നോര്‍ത്തംപ്ട്ടനില്‍ ഒക്ടോബര്‍ 18 ന് ഞായറാഴ്ച്ച നടത്തപ്പെടും. കുന്നുകളും, കുളങ്ങളും നിറഞ്ഞ കുന്നംകുളത്തിന്റെ ആഘോഷപ്പെരുമയുടെയും, ഒറിജിനലിനെ വെല്ലുന്ന വ്യാവസായിക പ്രൗഢിയും, ബഹുസാംസ്‌കാരികതയും സംഗമിക്കുന്ന വേദിയാകും നോര്‍ത്താംപ്ടണിലെ മന്നാ ബോള്‍റൂം. തനതു ഭാഷാ ശൈലിയും, നര്‍മ്മ സംഭാഷണവും, പുസ്തക നഗരിയുടെ അഭിമാനവും, മതമൈത്രിയുടെ ചാരുതയും ചേര്‍ത്തു പിടിച്ച് കൂടുവാന്‍ കുന്നംകുളവുമായി ബന്ധമുള്ളവരേവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
കുന്നംകുളത്തിന്റെ ആഘോഷപാരമ്പര്യവും നാട്ടുഭാവവും യുകെയില്‍ നിലനിര്‍ത്തുന്നതിനായി രൂപംകൊണ്ട ''കുന്നംകുളത്തുകാര്‍ യുകെ' കൂട്ടായ്മയുടെ പ്രഥമ സംഗമമാവും ഒക്ടോബര്‍ 18 ന് നോര്ത്താംപ്ടനില്‍ നടക്കുക. മിനി പെരുന്നാളില്‍ വിവിധ കലാ-സാംസ്‌കാരിക പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെണ്ടമേളവും ആധുനിക സംഗീതവും സമന്വയിപ്പിച്ച് ഒരുക്കുന്ന 'ഡിജെ ഫ്യൂഷന്‍ വിത്ത് ഡ്രം' മിനി പെരുന്നാളിലെ ഹൈലൈറ്റാവും.
യുകെയിലെ കുന്നംകുളം സ്വദേശികളെ ഒരുമിച്ച് കൂട്ടുകയും, പരസ്പര സൗഹൃദവും, സഹകരണവും ശക്തിപ്പെടുത്തുകയും, നാട്ടിന്റെ ഓര്‍മ്മകളും ഗാഢ ബന്ധവും ഊഷ്മളമാക്കുന്നതിനും കൂട്ടായ്മ ലക്ഷ്യമിടുന്നു. കുന്നംകുളത്തിന്റെ ഉത്സവ പാരമ്പര്യവും, പുതിയ തലമുറയുടെ കലാ-സംഗീത അഭിരുചികളും ഒരുമിപ്പിക്കുന്ന വേദികൂടിയായിരിക്കും ''മിനി പെരുന്നാള്‍''.
ഭാവിയില്‍ പൂരം, പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങളുമായി കൂടുതല്‍ വിപുലമായ സാംസ്‌കാരിക- ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുവാനും കൂട്ടായ്മ്മക്ക് പദ്ധതിയുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
യുകെയിലെ കുന്നംകുളം സ്വദേശികളെയും കുന്നംകുളവുമായി ബന്ധമുള്ള എല്ലാവരെയും മിനി പെരുന്നാളിന്റെ സ്‌നേഹസംഗമത്തിലേക്ക് സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
Coordinators
Nithun j panakkal : +44 7395 134567
Emmanuvel c grigary : +44 7405 351792
Venue: Manna Food Corner, Unit 2B, Sol Central,
Northampton, NN1 1SR
Appachan Kannanchira