CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 42 Minutes 39 Seconds Ago
Breaking Now

എന്‍എച്ച്എസിന്റെ അവസ്ഥ ഇതില്‍ കൂടുതല്‍ മോശമാകാനുണ്ടോ? ഇടനാഴി പരിചരണം കഴിഞ്ഞ് ഇപ്പോള്‍ രോഗികള്‍ക്ക് ചികിത്സ 'കാര്‍ പാര്‍ക്കില്‍'; എ&ഇയില്‍ പുതിയ രോഗികള്‍ക്ക് ഇടമില്ലാത്ത അവസ്ഥയെന്ന് പാരാമെഡിക്കുകള്‍

എന്‍എച്ച്എസ് കണക്ക് പ്രകാരം ഓരോ മാസവും 45,000 രോഗികള്‍ എ&ഇയില്‍ ബെഡ് കിട്ടാനായി 12 മണിക്കൂറിലേറെ കാത്തിരിക്കുന്നു

എന്‍എച്ച്എസിലെ എ&ഇ സേവനങ്ങള്‍ സമ്മര്‍ കഴിഞ്ഞിട്ടും മെച്ചപ്പെടാത്ത സാഹചര്യമെന്ന് മുന്നറിയിപ്പ് നല്‍കി പാരാമെഡിക്കുകള്‍. അവസ്ഥ കൂടുതല്‍ മോശമായതോടെ ആശുപത്രി ഇടനാഴികളും നിറഞ്ഞുകവിയുന്ന സ്ഥിതിയാണ്. ഇതോടെ എ&ഇകളിലേക്ക് എത്തിക്കുന്ന രോഗികള്‍ 'കാര്‍ പാര്‍ക്ക് പരിചരണമാണ്' നല്‍കേണ്ടി വരുന്നതെന്നും പാരാമെഡിക്കുകള്‍ മുന്നറിയിപ്പ് നല്‍കി. 

ആശുപത്രികള്‍ക്ക് മുന്നില്‍ രോഗികളുമായി കാത്തുകിടക്കുന്ന ആംബുലന്‍സുകള്‍ക്ക് പിന്നില്‍ പാരാമെഡിക്കുകള്‍ ചികിത്സ നടത്തേണ്ട അവസ്ഥയാണെന്ന് യുണീഷന്‍ വ്യക്തമാക്കി. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നത്തിയ സര്‍വ്വെയില്‍ പത്തില്‍ ആറ് രോഗികളുടെയും സ്ഥിതി തങ്ങള്‍ മുന്നില്‍ വെച്ച് മോശമായതായി പാരാമെഡിക്കുകള്‍ വെളിപ്പെടുത്തി. 

എ&ഇ ബെഡ് കിട്ടാനായി കാത്തിരിക്കവെ രോഗികള്‍ മരിച്ചതായി മൂന്ന് ശതമാനം പേരും വ്യക്തമാക്കി. കാര്‍ അപകടത്തില്‍ പരുക്കേറ്റ ഇരകളും, കഴുത്തൊടിഞ്ഞും, കടുത്ത നെഞ്ചുവേദനയുമായി എത്തുന്ന രോഗികള്‍ക്ക് വരെ ചികിത്സയ്ക്ക് കാലതാമസം നേരിടുന്നുവെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സ്‌കാനിനും, ടെസ്റ്റിനുമായി രോഗികളെ അകത്തേക്ക് കൊണ്ടുപോയ ശേഷം രോഗിയെ തിരികെ ആംബുലന്‍സില്‍ കിടത്തേണ്ട അവസ്ഥ നേരിട്ടതായി പകുതിയോളം പാരാമെഡിക്കുകള്‍ വ്യക്തമാക്കി. 

വാര്‍ഡുകളില്‍ രോഗികള്‍ തിങ്ങിനിറഞ്ഞ് കിടക്കുമ്പോള്‍ ഗുരുതര രോഗബാധിതരായ ആളുകളുടെ സ്ഥിതി കണ്‍മുന്നില്‍ വഷളാകുന്ന കാഴ്ചയാണ് ആംബുലന്‍സ് ജീവനക്കാര്‍ കാണേണ്ടി വരുന്നതെന്ന് യൂണിയന്റെ നാഷണല്‍ ആംബുലന്‍സ് ഓഫീസര്‍ ശരണ്‍ ബന്ദേഷാ പറഞ്ഞു. രോഗിക്ക് കാര്‍ പാര്‍ക്കില്‍ ചികിത്സ നല്‍കുന്ന പ്രതിസന്ധി തുടരാന്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്‍എച്ച്എസ് കണക്ക് പ്രകാരം ഓരോ മാസവും 45,000 രോഗികള്‍ എ&ഇയില്‍ ബെഡ് കിട്ടാനായി 12 മണിക്കൂറിലേറെ കാത്തിരിക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.