CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes Ago
Breaking Now

ഫ്‌ളൈദുബായ് വിമാനത്തിലെ സഹപൈലറ്റ് അക്രമത്തിന് മുന്‍പ് തങ്ങിയത് ഓസ്‌ട്രേലിയയില്‍; രാജ്യത്തെ ബന്ധങ്ങള്‍ അന്വേഷിച്ച് സുരക്ഷാ ഏജന്‍സികള്‍; അല്‍ഖ്വായ്ദാ ആശയങ്ങളില്‍ ആകൃഷ്ടനായി 3 വര്‍ഷം മുന്‍പ് ഇസ്രയേല്‍ വിമാനങ്ങളെ ലക്ഷ്യമിട്ടു?

2014-ലാണ് ഇയാള്‍ക്ക് ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ ലഭിച്ചത്

ഫ്‌ളൈദുബായ് വിമാനം റാഞ്ചി ഇടിച്ചിറക്കാന്‍ ശ്രമിച്ച സഹപൈലറ്റ് ഒമാന്‍ പൗരനായ ഹമാം അല്‍ ഹമാമി മൂന്ന് വര്‍ഷം മുന്‍പ് ഇസ്രയേലി വിമാനങ്ങളെ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട്. അല്‍ഖ്വായ്ദ നേതാക്കളുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനൊപ്പമാണ് ഇസ്രയേല്‍ വിമാനങ്ങളെ ലക്ഷ്യമിടുന്നതായ ക്ലിപ്പുകളും ഉള്‍പ്പെട്ടിട്ടുള്ളത്. 

29-കാരനായ ഹമാമി ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ സ്മിത്ത് മച്ഛാറിനെ ഗുരുതരമായി അക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. ഇതിനിടയില്‍ കോക്ക്പിറ്റ് ഡോര്‍ തുറന്ന് നല്‍കി യാത്രക്കാരെയും, ക്രൂവിനെയും അകത്തേക്ക് പ്രവേശിപ്പിച്ചാണ് സ്മിത്ത് ദുരന്തം ഒഴിവാക്കിയത്. ഹമാമി 'തീവ്രവാദ അക്രമം' നടത്താനാണ് ശ്രമിച്ചതെന്ന് യുഎഇ പ്രോസിക്യൂട്ടര്‍ ജനറല്‍ ഹമദ് സെയ്ഫ് അല്‍ ഷംസി സ്ഥിരീകരിച്ചു. 

ഇതിനിടെ ഒമാനി പൗരന്‍ ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി രണ്ട് വര്‍ഷത്തോളം തങ്ങിയതായി വ്യക്തമായതോടെ ഓസ്‌ട്രേലിയന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. പൈലറ്റിനെ അക്രമിക്കാനായി ക്രാഷ് മഴുവാണ് സഹപൈലറ്റ് ഉപയോഗിച്ചതെന്നും യുഎഇ പ്രോസിക്യൂട്ടര്‍ ജനറല്‍ വ്യക്തമാക്കി. 

2014-ലാണ് ഇയാള്‍ക്ക് ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ ലഭിച്ചത്. ഇവിടെ യൂണിവേഴ്‌സിറ്റിയില്‍ കോഴ്‌സിന് ചേര്‍ന്ന ശേഷം 2017-ല്‍ ഓസ്‌ട്രേലിയ വിട്ടു. കോഴ്‌സ് പൂര്‍ത്തിയാക്കിയില്ലെന്ന് കണ്ടെത്തി 2019-ല്‍ ഇയാളുടെ വിസ റദ്ദാക്കുകയായിരുന്നു. ഇയാളുടെ രാജ്യത്തെ ബന്ധങ്ങളെ കുറിച്ച് കണ്ടെത്താനായി വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് വ്യക്തമാക്കി. 

 




കൂടുതല്‍വാര്‍ത്തകള്‍.