CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 44 Seconds Ago
Breaking Now

ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ക്ക് തീപിടിക്കുന്നു; ശരാശരി അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് റേറ്റ് മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി 6 ശതമാനത്തില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് കൂട്ടുമെന്ന ഉറപ്പില്‍ ലെന്‍ഡര്‍മാര്‍

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റില്‍ മാറ്റം വരുത്തുന്നില്ല

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന ഉറപ്പില്‍ ബ്രിട്ടനില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ക്ക് തീപിടിക്കുന്നു. അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി 6 ശതമാനത്തില്‍ എത്തി. ഇതോടെ ധനവിപണിയില്‍ ലോണുകള്‍ നല്‍കുന്നത് ചെലവേറിയ കാര്യമായി മാറുകയാണ്. 

മണിഫാക്‌സ് നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം അഞ്ച് വര്‍ഷത്തെ ശരാശരി നിരക്ക് 6 ശതമാനത്തിലാണ്. 2023 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. രണ്ട് വര്‍ഡഷത്തെ ഫിക്‌സഡ് നിരക്കുകളും തൊട്ടുപിന്നാലെയുണ്ട്, 5.98%. ഇതാകട്ടെ 2023 ഡിസംബറിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണ്. 

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് തുടങ്ങിയത്. 5 ശതമാനത്തില്‍ താഴെ ലഭിക്കുന്ന ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെ എണ്ണം കേവലം 9 ആയി ചുരുങ്ങിയെന്നതാണ് ഞെട്ടിക്കുന്ന വിഷയം. ഈ മാസം തുടങ്ങുമ്പോള്‍ 1494 ഡീലുകള്‍ ഉണ്ടായിരുന്നിടത്താണ് ഈ മാറ്റം. 

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റില്‍ മാറ്റം വരുത്തുന്നില്ല. എന്നാല്‍ ബോണ്ട് വിപണിയിലെ ചാഞ്ചാട്ടം ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെ വില ഉയര്‍ത്തുകയാണ്. ഫിക്‌സഡ് റേറ്റ് ഡീലുകളുടെ കാലാവധി തീരുന്ന ഭവനഉടമകള്‍ക്കാണ് ഇതൊരു മോശം വാര്‍ത്തയായി മാറുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.