Breaking Now

കുരിശുമലയിലേക്ക്‌ തീര്‍ഥാടക പ്രവാഹം

മലമുകളില്‍ ഫാ. ആല്‍വിന്‍ ഏറ്റുമാനൂക്കാരന്‍, ഫാ. സ്‌കറിയ വേകത്താനം എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

വലിയ നോമ്പിലെ ഏറ്റവും പ്രാധാന്യമേറിയ ദിവസങ്ങളിലൊന്നായ നാല്‍പതാം വെള്ളിയാഴ്‌ചയായ ഇന്നലെ മധ്യകേരളത്തിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ വാഗമണ്‍ കുരിശുമലയില്‍ അഭൂതപൂര്‍വമായ തിരക്ക്‌. രാവിലെ 7.30നു കല്ലില്ലാകവലയില്‍നിന്ന്‌ ആരംഭിച്ച കുരിശിന്റെ വഴിയില്‍ നൂറുകണക്കിനു വിശ്വാസികളാണ്‌ കുരിശുകളേന്തി മല കയറിയത്‌. മലമുകളില്‍ ഫാ. ആല്‍വിന്‍ ഏറ്റുമാനൂക്കാരന്‍, ഫാ. സ്‌കറിയ വേകത്താനം എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്നു പാച്ചോര്‍ നേര്‍ച്ച വിതരണവും ഉണ്ടായിരുന്നു. കുരിശുമലയില്‍ എത്തിയ തീര്‍ഥാടകര്‍ക്കായി വാഗമണ്‍ പള്ളി വികാരി ഫാ. ജോസഫ്‌ ചെറുകരക്കുന്നേലിന്റെ നേതൃത്വത്തില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. വിശുദ്ധ വാരാചരണത്തില്‍ പെസഹാ വ്യാഴാഴ്‌ച െവെകുന്നേരം മലകയറ്റം ആരംഭിക്കും.




കൂടുതല്‍വാര്‍ത്തകള്‍.