CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 15 Seconds Ago
Breaking Now

കൊച്ചി നാവിക ആസ്ഥാനത്ത് ലൈംഗിക വിവാദം

ഉന്നത ഉദ്യോഗസ്ഥര്‍ കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്ന് കാണിച്ച് ലെഫ്റ്റണന്റിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കി.

ഉന്നത ഉദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് പ്രേരിപ്പിക്കുന്നുവെന്നും ആവശ്യം നിഷേധിച്ചപ്പോള്‍ ക്രൂരമായി പീഢിപ്പിച്ചെന്നും കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ലഫ്റ്റണന്റ് കേണല്‍ രവി കിരണിന്റെ ഭാര്യയാണ് ഹാര്‍ബര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

പരാതിയെ തുടര്‍ന്ന് ഒമ്പത് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ഒമ്പത് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രഥമവിവരറിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഭാര്യമാരെ മറ്റ് ഉദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ഒരു സംഘം ദക്ഷിണ മേഖലാ നാവിക ആസ്ഥാനത്ത് ഉണ്ടെന്ന് പരാതിയില്‍ പറയുന്നുണ്ട്. പരാതി നല്‍കി എന്നത് വസ്തുതയാണെന്ന് പരാതിക്കാരി സമ്മതിച്ചിട്ടുണ്ട്.

നേരത്തെയും സമാനമായ ആരോപണങ്ങള്‍ ദക്ഷിണ നാവിക ആസ്ഥാനത്തു നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഇത്രയേറെ വിവാദമായിരുന്നില്ല. എന്നാല്‍ ഇത്തവണ കേസ് രജിസ്റ്റര്‍ ചെയ്തതോടെ നാവികസേനയുടെ ദക്ഷിണമേഖലാ ആസ്ഥാനത്തെ പിടിച്ചുകുലുക്കുന്ന വിവാദമായി പരാതി മാറിയിരിക്കുകയാണ്.

കേസില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രീലങ്ക സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. കേസിലെ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഇവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ നാവികആസ്ഥാനത്തെ അധികൃതര്‍ തയ്യാറായിട്ടില്ല. കേസിനെക്കുറിച്ച് കൂടുതല്‍ വിശദവിവരങ്ങള്‍ അറിഞ്ഞതിന് ശേഷം പ്രതികരിക്കാമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.