CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 24 Minutes 3 Seconds Ago
Breaking Now

യുഡിഎഫ് വിടാന്‍ ജെഎസ്എസ് സംസ്ഥാന സമിതി തീരുമാനം

യുഡിഎഫ് വിടാന്‍ ജെഎസ്എസ് സംസ്ഥാന സമിതിയുടെ തീരുമാനം. തീരുമാനത്തിന്റെ അംഗീകാരത്തിനായി ഓഗസ്റ്റില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കും.

ജെഎസ്എസ് സംസ്ഥാന സമിതി യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ അടക്കമുള്ള ഭൂരിപക്ഷ നേതാക്കളും യുഡിഎഫ് വിടണമെന്ന ആവശ്യം ഉന്നയിച്ചു. പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ തയ്യാറാകാത്ത  മുന്നണിയുമായി ഇനിയും യോജിച്ച് പോകേണ്ട കാര്യമില്ല. ഇതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നണിയില്‍ തുടരേണ്ടതില്ലെന്ന് തീരുമാനമെടുത്തതായും ഗൗരിയമ്മ വ്യക്തമാക്കി. 

യുഡിഎഫ് വിടുന്നത് സംബന്ധിച്ച പ്രമേയം സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്തിരുന്നു.

സംസ്ഥാന കെ.കെ ഷാജു അടക്കം ഏതാനും നേതാക്കള്‍ മാത്രമാണ് മുന്നണി വിടേണ്ടതില്ലെന്ന അഭിപ്രായം സംസ്ഥാന സമിതിയില്‍ അറിയിച്ചത്.  ഭൂരിപക്ഷ തീരുമാനം എതിരായതോടെ കെ കെ ഷാജു യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. വ്യക്തമായ നയം വിശദീകരിക്കാതെ മുന്നണി വിടുന്നതിനോട് യോജിപ്പില്ലെന്നാണ് ഷാജുവിന്റെ നിലപാട്. ജെഎസ്എസിനെ മാര്‍ക്‌സിസ്റ്റ് പാളയത്തിലാക്കുന്നതിനോട് യോജിപ്പില്ല. ഇക്കാര്യത്തില്‍ ഗൗരിയമ്മ നയം വ്യക്തമാക്കണമെന്നും ഷാജു ആവശ്യപ്പെട്ടു.

പിസി ജോര്‍ജ്ജുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ജെഎസ്എസ് യുഡിഎഫുമായും കോണ്‍ഗ്രസുമായും ഇടഞ്ഞത്. ജെഎസ്എസ് നേതാവ് ഗൗരിയമ്മയെ അധിക്ഷേപിച്ച പി.സി. ജോര്‍ജ്ജിന്റെ നടപടി ജെഎസ്എസിനുള്ളില്‍ വന്‍ പൊട്ടിത്തെറി ഉണ്ടാക്കിയിരുന്നു. പി.സി. ജോര്‍ജ്ജിനെതിരെ യുഡിഎഫ് നടപടി ആവശ്യപ്പെട്ട് ജെഎസ്എസ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞു ദിവസം ചേര്‍ന്ന യുഡിഎഫ് മുന്നണി യോഗത്തില്‍ ജെഎസ്എസ് പ്രതിനിധി പങ്കെടുത്തപ്പോള്‍ കത്ത് പിന്‍വലിക്കണമെന്ന് യുഡിഎഫ് ഘടകക്ഷികളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു.

ഇതേതുടര്‍ന്ന് യുഡിഎഫുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഗൗരിയമ്മയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.