CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 3 Minutes 9 Seconds Ago
Breaking Now

'എന്നെ മരിക്കാന്‍ വിടല്ലേ'; ആറ് മിനിറ്റ് നേരത്തെ മരണം, പിന്നീട് ജീവിതത്തിലേക്ക് മടക്കം; സര്‍ജറിയില്‍ നിന്നും കുതിച്ചെത്തിയ ജീവനക്കാര്‍ ആസ്ത്മ ബാധിതയായ 10 വയസ്സുകാരിയ്ക്ക് സിപിആര്‍ നല്‍കി ജീവിതം തിരിച്ചുപിടിച്ചു

ഡെന്റണ്‍ മില്‍ഗേറ്റ് ഹെല്‍ത്ത് സെന്ററിന് മുന്നിലെത്തുമ്പോഴേക്കും സ്‌കാര്‍ലറ്റിന്റെ ശരീരം നീലനിറമായി.

ആറ് മിനിറ്റ് നേരത്തേക്ക് അമ്മയുടെ കൈകളില്‍ മരിച്ചുകിടന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജീവിതത്തിലേക്ക് മടങ്ങി. അപൂര്‍വ്വമായ അവസ്ഥ മൂലം തൊണ്ട അടഞ്ഞ് പോയതാണ് കുട്ടിയെ അപകടത്തിലേക്ക് നയിച്ചത്. 10 വയസ്സുകാരി സ്‌കാര്‍ലറ്റ് ലാംഗ്ടണ്‍ ആസ്ത്മ ബാധിതയാണ്. തന്നെ മരിക്കാന്‍ അനുവദിക്കരുത് എന്ന് അമ്മയോട് കേണപേക്ഷിച്ചതിന് പിന്നാലെയാണ് കുട്ടി കുഴഞ്ഞുവീണത്. മാഞ്ചസ്റ്റര്‍ ഡെന്റണിലെ ഡോക്ടറുടെ സര്‍ജറിക്ക് പുറത്തുവെച്ചായിരുന്നു സംഭവം. 

നീല നിറമായി മാറിയ സ്‌കാര്‍ലറ്റിന് അടുത്ത ആറ് മിനിറ്റ് നേരത്തേക്ക് പള്‍സും, ഹൃദയമിടിപ്പോ ഉണ്ടായിരുന്നില്ല. എന്നാല്‍ സര്‍ജറിലെ ജീവനക്കാര്‍ സംഭവം അറിഞ്ഞ് പുറത്തേക്ക് കുതിച്ചെത്തി കുട്ടിക്ക് സിപിആര്‍ നല്‍കിയതോടെയാണ് അഭൂതപൂര്‍വ്വമായ മടങ്ങിവരവ് സ്‌കാര്‍ലറ്റ് നടത്തിയത്. ആസ്ത്മയുമായി ബന്ധപ്പെട്ട അക്യൂട്ട് ബ്രോങ്കോസ്പാസം എന്ന അവസ്ഥ കുട്ടിക്കുണ്ടെന്ന് പിന്നീടാണ് കണ്ടെത്തിയത്. ഇതുമൂലം ശ്വാസനാളി ചെറുതായി പോകുന്നതാണ് പ്രശ്‌നം. 

മെയ് 9ന് സ്‌കൂളില്‍ പോകാന്‍ എഴുന്നേറ്റപ്പോഴാണ് സ്‌കാര്‍ലറ്റിന് ആദ്യമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. മകള്‍ക്ക് ചില അലര്‍ജികള്‍ ഉള്ളതിനാല്‍ ഇതില്‍ വലിയ പ്രശ്‌നമൊന്നും അമ്മ 39-കാരി ക്ലാരി ലാംഗ്ടണ്‍ ചിന്തിച്ചില്ല. എന്നാല്‍ പിന്നീട് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയ കുട്ടി സ്‌കൂളില്‍ നിന്നും മടങ്ങുമ്പോള്‍ ഇന്‍ഹെയിലര്‍ ഉപയോഗിക്കുന്നതായും ശ്രദ്ധിച്ചു. സ്‌കാര്‍ലറ്റിനെയും സഹോദരിയെയും കൂട്ടി ഇളയ കുട്ടിയെ നഴ്‌സറിയില്‍ നിന്നും കൂട്ടിക്കൊണ്ടുവരാന്‍ പോകുമ്പോള്‍ അവസ്ഥ വീണ്ടും വഷളായി. 

ഡെന്റണ്‍ മില്‍ഗേറ്റ് ഹെല്‍ത്ത് സെന്ററിന് മുന്നിലെത്തുമ്പോഴേക്കും സ്‌കാര്‍ലറ്റിന്റെ ശരീരം നീലനിറമായി. എല്ലാവരും കരഞ്ഞ് ബഹളം ഉണ്ടാക്കുമ്പോഴേക്കും സര്‍ജറിയില്‍ നിന്നും ജീവനക്കാര്‍ ഓടിയെത്തി സിപിആര്‍ നല്‍കി. ഇതോടെ ബോധം വീണ്ടെടുത്ത കുഞ്ഞിനെ ആംബുലന്‍സില്‍ മാഞ്ചസ്റ്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ എത്തിച്ചു. ഇപ്പോള്‍ സ്‌കാര്‍ലറ്റ് ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരിക്കുന്നു. മരണത്തില്‍ നിന്നുമുള്ള ഒരു തിരിച്ചുവരവാണ് ഇവള്‍ നടത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.