
















ബ്രിട്ടീഷ് കോണ്‍സുലേറ്റ് ബോംബ് വെച്ച് തകര്‍ക്കാന്‍ സ്വപ്‌നം കണ്ടതിന് പിടിച്ച് അകത്തിട്ട തീവ്രവാദി ബര്‍മിംഗ്ഹാം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി. ഒറ്റക്കൈയ്യന്‍ വിദ്വേഷ പ്രാസംഗികന്‍ അബു ഹംസയുമായി ബന്ധമുള്ള 60-കാരന്‍ ഷാഹിദ് ഭട്ടാണ് ലോക്കല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. 'ജനങ്ങളെ ഒരുമിപ്പിക്കുകയാണ്' തന്റെ ലക്ഷ്യമെന്ന് ഇയാള്‍ അവകാശപ്പെടുന്നു!
മേയ് മാസത്തില്‍ നടക്കുന്ന ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സ്പാര്‍ക്ക്ഹില്ലില്‍ നിന്നും സ്ഥാനാര്‍ത്ഥിയാകാനാണ് ഭട്ടിന്റെ ഉദ്ദേശം. തീവ്രവലത് പക്ഷത്തിന് എതിരായി നിലയുറപ്പിക്കുമെന്നാണ് ഇയാളുടെ നിലപാട്. എന്നാല്‍ ശിക്ഷിക്കപ്പെട്ട തീവ്രവാദി മത്സരത്തിന് ഇറങ്ങുന്നത് ഇപ്പോള്‍ വിവാദമായി മാറിയിരിക്കുകയാണ്.
1999-ല്‍ യെമന്‍ കോടതിയാണ് ബ്രിട്ടീഷ് കോണ്‍സുലേറ്റും, ആംഗ്ലിക്കന്‍ ചര്‍ച്ചും, സ്വിസ് ഉടമസ്ഥതയിലുള്ള ഹോട്ടലും ഉള്‍പ്പെടെ ലക്ഷ്യം വെച്ച തീവ്രവാദ ഗ്രൂപ്പില്‍ അംഗമായതിന് ഇയാളെ ശിക്ഷിച്ചത്. അന്ന് 33 വയസ്സായിരുന്ന ഭട്ട് പാകിസ്ഥാനില്‍ ജനിച്ച ശേഷം മാതാപിതാക്കള്‍ക്കൊപ്പം ബര്‍മിംഗ്ഹാമിലേക്ക് എത്തിയതാണ്. തീവ്രവാദ കേസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചു.
എട്ട് ബ്രിട്ടീഷുകാരും, രണ്ട് അള്‍ജീരിയക്കാരും ഉള്‍പ്പെടെ പ്രതികളാണ് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം പുലര്‍ത്തി അക്രമത്തിന് പദ്ധതിയിട്ടത്. ശിക്ഷ കഴിഞ്ഞ് ബ്രിട്ടനില്‍ മടങ്ങിയെത്തിയ ഭട്ട് തീവ്രവലത് വംശീയവാദികള്‍ക്കെതിരെ തെരുവില്‍ അക്രമം സംഘടിപ്പിച്ച ലിങ്ക്‌സ് ഗ്യാംഗിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ്. ക്രിമിനല്‍ പശ്ചാത്തലം ഉള്ളപ്പോഴാണ് ഇന്‍ഡിപെന്‍ഡന്റ് കാന്‍ഡിഡേറ്റ് അലയന്‍സിന് കീഴില്‍ ഭട്ട് മത്സരിക്കാന്‍ ഒരുങ്ങുന്നത്.