CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 1 Seconds Ago
Breaking Now

കര്‍ണാടകയില്‍ ഓപ്പറേഷന്‍ കമല സജീവമാകുന്നു ; കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതാക്കളെ കണ്ടു

കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ബിജെപി.

കര്‍ണാടകയില്‍ വീണ്ടും 'ഓപ്പറേഷന്‍ കമല'യ്ക്ക് നീക്കം തുടങ്ങി ബിജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ 20 എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് വരുമെന്ന് യെദ്യൂരപ്പ അവകാശപ്പെട്ടിരുന്നു. ഇത് സത്യമാകുന്ന രീതിയിലാണ് ബിജെപി നീക്കം. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതാക്കളെ കണ്ട് ചര്‍ച്ച നടത്തി. രമേശ് ജാര്‍ക്കിഹോളി, ഡോ. സുധാകര്‍ എന്നീ എംഎല്‍എമാര്‍ വീണ്ടും വിമത നീക്കം നടത്തുന്നത്.

മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എസ്എം കൃഷ്ണയുടെ വീട്ടില്‍ വച്ചായിരുന്നു എംഎല്‍എമാരുടെ കൂടിക്കാഴ്ച. പ്രമുഖ ബിജെപി നേതാവ് ആര്‍ അശോകും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പയും പങ്കെടുത്തതായി സൂചനയുണ്ട്.

അതേ സമയം പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായാണ് താന്‍ എസ്എം കൃഷ്ണയെ കണ്ടതെന്നായിരുന്നു അശോകിന്റെ പ്രതികരണം. ജാര്‍ക്കിഹോളിയുമായോ സുധാകറുമായോ തനിക്ക് സൗഹൃദം പോലുമില്ലെന്നും അശോക് പറഞ്ഞു. എസ്എം കൃഷ്ണയെ കണ്ട് 25 സീറ്റും നേടിയ ബിജെപിയെ അഭിനന്ദിക്കാനാണ് താന്‍ എത്തിയതെന്നായിരുന്നു ജാര്‍ക്കിഹോളിയുടെ പ്രതികരണം. കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ബിജെപി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.