CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 57 Minutes 1 Seconds Ago
Breaking Now

യുകെയിലെ വിമാനത്താവളങ്ങളെ കുഴപ്പത്തിലാക്കി ഐടി തകരാര്‍; ബോര്‍ഡര്‍ ഫോഴ്‌സിന്റെ നിയന്ത്രണം കൈവിട്ടതോടെ എല്ലാ എയര്‍പോര്‍ട്ടിലും വലിയ നിര പ്രത്യക്ഷപ്പെട്ടു; യാത്രക്കാര്‍ക്ക് നേരിടേണ്ടി വരുന്നത് വന്‍ കാത്തിരിപ്പ്; പ്രശ്‌നം പരിഹരിച്ചെങ്കിലും കുരുക്ക് അഴിയാന്‍ സമയമെടുക്കും

കഴിഞ്ഞ ആഴ്ച ഹീത്രൂവില്‍ നാല് ദിവസത്തെ സമരം നടത്തിയതിന് പിന്നാലെയാണ് ഈ പ്രതിസന്ധി രൂപപ്പെട്ടത്

യുകെയിലെ എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാരുടെ നീണ്ട നിര രൂപപ്പെടുത്തി ദേശീയ തലത്തില്‍ ഐടി തകരാര്‍. ആയിരക്കണക്കിന് യാത്രക്കാരാണ് ഓരോ വിമാനത്താവളത്തിലും കുടുങ്ങിയിരിക്കുന്നത്. ഹീത്രൂ, ഗാറ്റ്‌വിക്ക്, മാഞ്ചസ്റ്റര്‍ എന്നിങ്ങനെ വിമാനത്താവളങ്ങളില്‍ എല്ലാംതന്നെ നീണ്ട നിരയും, വലിയ കാത്തിരിപ്പുമാണ് നേരിടുന്നത്. Chaos at Heathrow Airport tonight

ബോര്‍ഡര്‍ കണ്‍ട്രോളിലെ സാങ്കേതിക പിഴവാണ് ഇതിന് കാരണമായത്. ഹോളിഡേ കഴിഞ്ഞെത്തിയ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വൈകുന്നേരം പാസ്‌പോര്‍ട്ട് കണ്‍ട്രോളില്‍ ചെലവഴിക്കേണ്ടതായി വന്നു. ഐടി പ്രശ്‌നം മൂലം തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ മാനുവലായി പരിശോധിക്കേണ്ട ഗതികേട് നേരിട്ടതോടെ ബ്രിട്ടീഷ് യാത്രക്കാര്‍ ക്ഷുഭിതരായി. Long queues have been reported at gatwick Airport

ഗേറ്റുകളെ ബാധിക്കുന്ന സാങ്കേതിക പ്രശ്‌നത്തെ കുറിച്ച് അറിവുള്ളതായും, ബോര്‍ഡര്‍ ഫോഴ്‌സുമായി ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാനും ശ്രമിക്കുന്നതായി ഹോം ഓഫീസ് അറിയിച്ചു. ബോര്‍ഡര്‍ ഫോഴ്‌സ് സോഫ്റ്റ്‌വെയറിലെ സാങ്കേതിക പ്രശ്‌നം പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഹീത്രൂ, മാഞ്ചസ്റ്റര്‍ വിമാനത്താവളങ്ങള്‍ സ്ഥിരീകരിച്ചു. യാത്രക്കാര്‍ക്ക് നേരിടുന്ന പ്രശ്‌നത്തില്‍ ഇവര്‍ ഖേദം രേഖപ്പെടുത്തി. 

കഴിഞ്ഞ ആഴ്ച ഹീത്രൂവില്‍ നാല് ദിവസത്തെ സമരം നടത്തിയതിന് പിന്നാലെയാണ് ഈ പ്രതിസന്ധി രൂപപ്പെട്ടത്. ബോര്‍ഡര്‍ ഫോഴ്‌സ് ജോലിക്കാര്‍ നടത്തിയ സമരത്തിന്റെ ആഘാതം ഒഴിയുന്നതിന് മുന്‍പാണ് സാങ്കേതിക പ്രശ്‌നം കുരുക്കിലാക്കിയത്. അര്‍ദ്ധരാത്രിയോടെ പ്രശ്‌നം പരിഹരിച്ചെങ്കിലും കുരുക്ക് അഴിയാന്‍ ഏറെ സമയമെടുക്കും. 




കൂടുതല്‍വാര്‍ത്തകള്‍.