CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 33 Minutes 50 Seconds Ago
Breaking Now

ഇതെങ്ങനെ സാധിക്കുന്നു ; ആരാധകരെ നിരാശരാക്കാത്ത മോഹന്‍ലാലിനെ പുകഴ്ത്തി അജു വര്‍ഗീസ്

ആരാധകരെ മോഹന്‍ലാല്‍ ഒരിക്കലും നിരാശരാക്കാറില്ല. എത്ര ആരാധകര്‍ വന്നാലും മലയാളിയുടെ സ്വന്തം 'ലാലേട്ടന്‍' സ്‌നേഹത്തോടെയും കരുതലോടു കൂടിയുമാണ് പെരുമാറിയിട്ടുള്ളത്. മോഹന്‍ലാലിന്റെ ഈ ശീലത്തിന് തെളിവുമായി എത്തിയിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്.

350തോളം ആരാധകര്‍ ഒപ്പം ഫോട്ടോയെടുക്കാനായി എത്തിയിട്ടും അവരെയൊന്നും നിരാശരാക്കാതെ, ഒട്ടും മുഷിയാതെ അവരോടൊപ്പം നിന്ന് ഫോട്ടോയെടുക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് അജു ഇന്‍സ്റ്റാഗ്രാം വഴി സിനിമാപ്രേമികളുമായി പങ്കുവച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഇതെങ്ങനെ സാധിക്കുന്നു എന്ന അത്ഭുതപെടുകയാണ് അജു.

'ഫോണ്‍ കോളുകളും മീറ്റിങ്ങുകളും ഷൂട്ടിങ്ങും യാത്രകളും കൊണ്ടാണ് അദ്ദേഹത്തിന്റെ ഒരു ദിവസം തുടങ്ങുന്നത്. ഏറെ വര്‍ഷങ്ങളായി അത് അങ്ങനെ തന്നെയാണ്. ഇതിനിടയില്‍ തന്റെ പ്രിയപ്പെട്ട ആരാധകരെ കാണാനും, അവര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ നിന്നുകൊണ്ട് അവരെ സന്തോഷിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നത് തന്നെ ഒരത്ഭുതമാണ്. ആ മോഹിപ്പിക്കുന്ന പുഞ്ചിരിയോട് കൂടി, സൗമ്യനായി നിന്ന്, ഒട്ടും മുഷിയാതെ ഓരോ ആരാധകനൊപ്പവും അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.' അജു പറയുന്നു.'തികച്ചും മാജിക്കല്‍ ആണത്. അദ്ദേഹത്തെ ഞാന്‍ മജീഷ്യന്‍ എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഓരോ ആരാധകനൊപ്പവും അദ്ദേഹം ഫോട്ടോയെടുക്കുന്ന ടൈംലാപ്‌സ് വീഡിയോ ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു. 35 ആരാധകര്‍ അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുത്തപ്പോള്‍ ഞാന്‍ വീഡിയോ എടുക്കുന്നത് നിര്‍ത്തി. എന്നാല്‍ ഫോട്ടോയെടുക്കാന്‍ എത്തിയ ആരാധകരുടെ എണ്ണം 350ലും മുകളിലാണ്.' അജു തന്റെ പോസ്റ്റിനൊപ്പം കുറിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.