CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 39 Minutes 12 Seconds Ago
Breaking Now

മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കും ബ്രിട്ടനില്‍ മെഡിക്കല്‍ സീറ്റില്ല; ചുരുങ്ങിയത് മൂന്ന് എ* നേടിയാലും ഡോക്ടര്‍മാരായി പരിശീലനം നേടാന്‍ അവസരമില്ല; എന്‍എച്ച്എസില്‍ ആയിരക്കണക്കിന് വേക്കന്‍സികള്‍ ഒഴിഞ്ഞ് കിടക്കുമ്പോള്‍ മിടുക്കരെ പുറത്തിരുത്തി വിദ്യാ-അഭ്യാസം!

മെഡിക്കല്‍ സ്‌കൂള്‍ സീറ്റുകള്‍ 7500 ആയി നിജപ്പെടുത്തിയിരിക്കുകയാണ്

ബ്രിട്ടന് ഏറ്റവും കൂടുതല്‍ ജോലിക്കാരെ ആവശ്യമുള്ള മേഖലകളിലൊന്നാണ് മെഡിക്കല്‍ രംഗം. ഇവിടേക്ക് വിദേശ ജോലിക്കാരെ കടമെടുത്താണ് പലപ്പോഴും എന്‍എച്ച്എസ് പിടിച്ചുനില്‍ക്കുന്നത്. ഇതേസമയം രാജ്യത്തെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പഠനം നടത്താന്‍ അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്നു.

എ-ലെവലില്‍ സാധ്യമായ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ രാജ്യത്തെ മിടുക്കരായ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഡോക്ടര്‍മാരായി പരിശീലനം നേടാനുള്ള അവസരം നിഷേധിക്കപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചുരുങ്ങിയത് മൂന്ന് എ* നേടിയ 1550-ലേറെ വിദ്യാര്‍ത്ഥികള്‍ക്കാണ് മെഡിക്കല്‍ സ്‌കൂളുകളില്‍ സീറ്റ് നിഷേധിക്കപ്പെട്ടതെന്ന് ഔദ്യോഗിക കണക്കുകള്‍ സമ്മതിക്കുന്നു. 

ആശുപത്രിയിലും, ജിപി കെയറിലും ആവശ്യത്തിന് ജോലിക്കാരില്ലാത്ത അവസ്ഥ മൂലം രോഗികള്‍ ചികിത്സയ്ക്കായി മാസങ്ങള്‍ കാത്തിരിക്കുന്ന സ്ഥിതിയാണ്. 120,000 എന്‍എച്ച്എസ് വേക്കന്‍സികള്‍ രാജ്യത്ത് ബാക്കിനില്‍ക്കുമ്പോഴാണ് ഈ സീറ്റ് നിഷേധം. ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2022-ല്‍ ടോപ്പ് ഗ്രേഡ് നേടിയ മൂന്നിലൊന്ന് അപേക്ഷകര്‍ക്ക് സ്ഥാനം ലഭിച്ചില്ലെന്ന് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വെളിപ്പെടുത്തി. 2018-ലെ 14 ശതമാനത്തിന്റെ ഇരട്ടി (28)% അപേക്ഷകര്‍ക്കാണ് ഈ വിധം മികച്ച മാര്‍ക്ക് നേടിയിട്ടും പുറത്തിരിക്കേണ്ടി വന്നത്. 

ഗ്രേഡ് ഇന്‍ഫ്‌ളേഷന്‍ മൂലം ഓരോ വര്‍ഷവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടോപ്പ് ഗ്രേഡ് ലഭിക്കുന്നുണ്ട്. എന്നാല്‍ മെഡിക്കല്‍ സ്‌കൂള്‍ സീറ്റുകള്‍ 7500 ആയി നിജപ്പെടുത്തിയിരിക്കുകയാണ്. ഇതോടെയാണ് അഞ്ചിലൊന്ന് അപേക്ഷകര്‍ക്ക് മാത്രം സീറ്റ് ലഭിക്കുന്ന അവസ്ഥ നേരിടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.