CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 18 Seconds Ago
Breaking Now

രോഗികള്‍ പുറത്ത് കാത്തുനില്‍ക്കുമ്പോള്‍ സര്‍ജറിയില്‍ സ്ത്രീകളുമായി സെക്‌സില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഡോക്ടര്‍; ലൈംഗിക അടിമത്തത്തിലായ 40-കാരന്‍ ജോലിക്കിടെ കാമുകിമാര്‍ക്ക് ചിത്രങ്ങള്‍ അയച്ച് രസിച്ചു; കരിയര്‍ അവസാനിക്കാന്‍ വഴിയൊരുങ്ങുന്നു

മോശം പെരുമാറ്റത്തെ തുടര്‍ന്ന് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ സര്‍വ്വീസ് ഹിയറിംഗിന് എത്തിയ പ്ലിമ്മര്‍ മുന്‍ കാമുകിമാരോടും, രോഗികളോടും മാപ്പ് പറഞ്ഞു

കൈയിലിരുപ്പ് കൈയിലുണ്ടായിരുന്ന കരിയര്‍ അവസാനിക്കാന്‍ ഡോക്ടര്‍ക്ക് മുന്നില്‍ വഴിയൊരുങ്ങുന്നു. രോഗികള്‍ സര്‍ജറിക്ക് പുറത്ത് കാത്തുനില്‍ക്കുമ്പോള്‍ സ്ത്രീകളുമായി സെക്‌സില്‍ ഏര്‍പ്പെടുകയും, ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡോക്ടര്‍ കുരുക്കിലായത്. 

40-കാരന്‍ ഡോ. ടോം പ്ലിമറാണ് തന്റെ ലൈംഗിക അടിമത്തത്തെ തുടര്‍ന്ന് പ്രൊഫഷണില്‍ നിന്നും പുറത്താകാനുള്ള സാധ്യത നേരിടുന്നത്. സ്വിന്‍ഡണിലെ തന്റെ സര്‍ജറിയിലെ കണ്‍സള്‍ട്ടിംഗ് റൂമില്‍ ചിത്രീകരിച്ച അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ ഒരു സഹജീവനക്കാരിക്ക് കാണിച്ച് കൊടുക്കുകയും ചെയ്തു. താനുമായി പ്രണയത്തിലായി നഴ്‌സിനാണ് ഡസന്‍ കണക്കിന് സ്ത്രീകളുമായി സെക്‌സില്‍ ഏര്‍പ്പെടുന്ന 197 ഫോട്ടോകളും, വീഡിയോകളും അയച്ച് നല്‍കിയത്. How Dr Thomas Plimmer went from Cambridge graduate to sex addict who spent  thousands on prostitutes | The Sun

അച്ചടക്കരാഹിത്യത്തെ തുടര്‍ന്ന് ഡോ. പ്ലിമ്മറുടെ പ്രാക്ടീസ് ഫിറ്റ്‌നസ് നിര്‍ത്തിവെയ്ക്കാന്‍ പാനല്‍ ചെയര്‍ ക്ലെയര്‍ ലിന്‍ഡ്‌ലി വിധിയെഴുതി. ഡേറ്റിംഗ് സൈറ്റുകളില്‍ പരിചയപ്പെട്ട സ്ത്രീകളെ ജോലി സമയത്ത് പ്രാക്ടീസിലേക്ക് വിളിച്ചുവരുത്തി സെക്‌സില്‍ ഏര്‍പ്പെടുന്നതായിരുന്നു ഇയാളുടെ പതിവ്. പ്രാക്ടീസില്‍ ചുരുങ്ങിയത് ആറ് സ്ത്രീകളുമായി സെക്‌സില്‍ ഏര്‍പ്പെട്ടു. കൂടാതെ രോഗി തന്റെ അരികിലേക്ക് വരുന്നതിന് ഇടയിലുള്ള സമയത്ത് പോലും കാമുകിമാര്‍ക്ക് സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ച് കൊടുത്തിരുന്നു. 

തന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ സര്‍വ്വീസ് ഹിയറിംഗിന് എത്തിയ പ്ലിമ്മര്‍ മുന്‍ കാമുകിമാരോടും, രോഗികളോടും മാപ്പ് പറഞ്ഞു. മോശം പെരുമാറ്റം മുതല്‍ സര്‍ജറിയിലെ സെക്‌സ് ഏര്‍പ്പെടല്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് ട്രിബ്യൂണല്‍ കണ്ടെത്തി. 




കൂടുതല്‍വാര്‍ത്തകള്‍.