CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 12 Minutes 48 Seconds Ago
Breaking Now

നിര്‍മ്മാതാവാകുമെന്ന് ഷെയ്ന്‍ നിഗം

വിവാദങ്ങള്‍ക്ക് പിന്നാലെ താന്‍ നിര്‍മ്മാതാവാകുന്നുവെന്ന് തുറന്നു പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. നവാഗത സംവിധായകര്‍ ഒരുക്കുന്ന രണ്ട് ചിത്രങ്ങള്‍ താന്‍ നിര്‍മ്മിക്കുമെന്ന് ഷെയ്ന്‍ ഓണ്‍ലുക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിനിടെ വ്യക്തമാക്കി. 'സിംഗിള്‍', 'സാരമണി കോട്ട' എന്നാണ് ചിത്രങ്ങളുടെ പേരെന്നും ഷെയ്ന്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നും നടന്‍ പറഞ്ഞു.

അതേസമയം, വിലക്ക് നീങ്ങുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും തന്റെ ഖേദപ്രകടനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഷെയ്ന്‍ വ്യക്തമാക്കിയിരുന്നു. ഈ മാസം 19 ന് ചേരുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഷെയ്ന്‍ പറഞ്ഞു.

എന്നാല്‍ വിദേശത്ത് പോയ മോഹന്‍ലാല്‍ മടങ്ങി വന്ന ശേഷം പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്നാണ് ഫെഫ്കയുടെ നിലപാട്. ഈ മാസം 22ന് അമ്മ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നുണ്ടെന്നും അതിനു ശേഷം ഷെയ്‌നുമായി സഹകരിച്ച് ചര്‍ച്ച നടത്തുമെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.