CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 27 Minutes 13 Seconds Ago
Breaking Now

പച്ചക്കറി വാങ്ങിയ മിഡ്‌വൈഫിനും കുടുംബത്തിനും 'നല്ല കാലം'; ഷോപ്പിംഗില്‍ കിട്ടിയ സ്‌ക്രാച്ച്കാര്‍ഡില്‍ 1 മില്ല്യണ്‍ പൗണ്ട് ലോട്ടറി അടിച്ചു; ക്രിസ്മസ് തലേന്ന് ബ്രോക്കോളിയും, സ്‌പൈനാക്കും വാങ്ങാന്‍ തോന്നിയത് തലവര മാറ്റി!

ഒരു മില്ല്യണ്‍ പൗണ്ട് ലോട്ടറി അടിച്ചതോടെ ഏഴ് പേരടങ്ങുന്ന കുടുംബം 142,800 പൗണ്ട് വീതം പങ്കിട്ടെടുക്കാനും തീരുമാനിച്ചു

ക്രിസ്മസ് തലേന്ന് ആരാണ് പച്ചക്കറി വാങ്ങാന്‍ പോകുക? കൂടുതല്‍ പേരും ടര്‍ക്കിയും, കോഴിയും, മറ്റ് മത്സ്യമാംസാദികളും വാങ്ങുന്ന നേരത്ത് ബ്രോക്കോളിയും, സ്‌പൈനാക്കും വാങ്ങിയ മിഡ്‌വൈഫിനെ ഭാഗ്യം തേടിയെത്തിയത് സ്‌ക്രാച്ച് കാര്‍ഡിന്റെ രൂപത്തിലാണ്. ക്രിസ്മസ് ദിനത്തില്‍ ജോലിക്ക് പോകുന്നതിനാല്‍ തലേദിവസം രാത്രി അത്താഴത്തിന് കുറച്ച് പച്ചക്കറികള്‍ വാങ്ങാന്‍ എസെക്‌സ് റോംഫോര്‍ഡിലെ ഹെയ്‌ലി പാര്‍ക്കര്‍ തീരുമാനിച്ചു. 

പച്ചക്കറി എടുക്കുന്നതിനൊപ്പം ബാസ്‌കറ്റിലേക്ക് ഏതാനും നാഷണല്‍ ലോട്ടറി സ്‌ക്രാച്ച്കാര്‍ഡും എടുത്തിട്ടപ്പോള്‍ കാത്തിരിക്കുന്ന ഭാഗ്യം അവര്‍ സ്വപ്‌നം കണ്ടില്ല. പങ്കാളിക്കൊപ്പം രാത്രി അത്താഴത്തിന് കുടുംബക്കാരെയും ക്ഷണിച്ചിരുന്നു. ഇതോടെ ക്രിസ്മസ് സപ്പര്‍ ഒരു സൂപ്പര്‍ ആഘോഷമായി മാറുകയും ചെയ്തു. സ്‌ക്രാച്ച് കാര്‍ഡില്‍ ഒരു മില്ല്യണ്‍ പൗണ്ട് ലോട്ടറി അടിച്ചതോടെ ഏഴ് പേരടങ്ങുന്ന കുടുംബം 142,800 പൗണ്ട് വീതം പങ്കിട്ടെടുക്കാനും തീരുമാനിച്ചു. 

മെറി മില്ല്യണ്‍സ് ടിക്കറ്റ് ഉരച്ച് നോക്കിയപ്പോഴാണ് കുടുംബത്തിന് ക്രിസ്മസ് സമ്മാനം ലഭിച്ചെന്ന് വ്യക്തമാകുന്നത്. 'ആദ്യമായാണ് കുടുംബത്തെ ക്ഷണിച്ച് ക്രിസ്മസ് അത്താഴം നല്‍കിയത്, തലേന്ന് തന്നെ കുടുംബാംഗങ്ങള്‍ എത്തി, സാധാരണ ക്രിസ്മസ് ഡിന്നറിന് ചേരാത്ത ഭക്ഷണമാണ് വിളമ്പിയത്. ഭക്ഷണം കഴിഞ്ഞ ശേഷമാണ് സ്‌ക്രാച്ച് കാര്‍ഡ് ഉരച്ചത്', 30-കാരി പാര്‍ക്കര്‍ പറഞ്ഞു. 

ആദ്യം പറ്റിച്ചതാണെന്നാണ് ചിന്തിച്ചതെങ്കിലും സംഗതി സത്യമായി. പങ്കാളി മാറ്റ് മന്‍ തനിക്ക് കിട്ടിയ പണം കൊണ്ട് ഒരു റേഞ്ച് റോവര്‍ വാങ്ങിക്കഴിഞ്ഞു. പാര്‍ക്കര്‍ മാസ്റ്റേഴ്‌സ് ഡിഗ്രി എടുക്കാനാണ് ഒരുങ്ങുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.