CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 53 Seconds Ago
Breaking Now

ബെല്‍ഫാസ്റ്റുകാര്‍ക്ക് വേദനയായി രാജശ്രിയുടെ വിയോഗം

ക്യാന്‍സറിനെ അതിജീവിച്ചെന്ന തോന്നലുണ്ടായെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയോടെ രോഗം മൂര്‍ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

36ാം വയസ്സില്‍ കാന്‍സറോട് പൊരുതി ഒടുവില്‍ ജീവന്‍ നഷ്ടമായ രാജശ്രീ ജൈസണ്‍ ബെല്‍ഫാസ്റ്റുകാര്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്നു. രോഗബാധിതയായിരിക്കുമ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ തന്റെ അവസ്ഥ അവര്‍ നിരന്തരം പങ്കുവച്ചിരുന്നു. ക്യാന്‍സറിനെ അതിജീവിച്ചെന്ന തോന്നലുണ്ടായെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയോടെ രോഗം മൂര്‍ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

ബെല്‍ഫാസ്റ്റ് മേരി ക്യൂറി ഹോസ്പിറ്റലിലായിരുന്നു അന്ത്യം.രണ്ട് പെണ്‍മക്കളേയും ഭര്‍ത്താവ് ജെയ്‌സണേയും തനിച്ചാക്കി രാജശ്രീ പോയപ്പോള്‍ വലിയ നോവായി മാറിയിരിക്കുകയാണ് കുടുംബത്തിന്.

ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന രാജശ്രീ മികച്ച രീതിയില്‍ മലയാളം സംസാരിക്കുമായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായിട്ടുള്ളൂ ബെല്‍ഫാസ്റ്റിലെത്തിയിട്ട്. എങ്കിലും വളരെയധികം സൗഹൃദമുണ്ടായിരുന്നു. കെയറര്‍ വിസയിലാണ് രജശ്രീയും ജെയ്‌സണുമെത്തിയത്. ജെയ്‌സന്റെ പേരിലാണ് സ്‌പോണ്‍സര്‍ഷിപ്പ് എങ്കിലും ഫാഷന്‍ ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് ജോലി ചെയ്തിരുന്ന രാജശ്രീയും വൈകാതെ ആശ്രിത വിസയില്‍ കെയററായി ജോലി തേടുകയായിരുന്നു. യുകെയില്‍ ജീവിതം തുടങ്ങി വൈകാതെ രോഗ ബാധിതയാകുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് കുടുംബം ആഗ്രഹിക്കുന്നത്. കുടുംബത്തിന് ആശ്വാസമേകാന്‍ ബെല്‍ഫാസ്റ്റ് മലയാളി സമൂഹം ഒപ്പം തന്നെയുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.