
















ഓട്ടം സീസണില്‍ ബ്രിട്ടനിലെ ആദ്യത്തെ തണുപ്പേറിയ ദിനം വരുമെന്ന് ഉറപ്പായതോടെ ആരോഗ്യ അലേര്‍ട്ട് പുറപ്പെടുവിച്ച് ബ്രിട്ടന്‍. രാത്രിയോടെ -8 സെല്‍ഷ്യസിലേക്ക് താപനില താഴുമെന്നാണ് മുന്നറിയിപ്പ്. അടുത്ത ഏതാനും ദിവസങ്ങളില്‍ പല ഇടങ്ങളിലും തണുത്തുറഞ്ഞ കാലാവസ്ഥ നേരിടേണ്ടി വരും.
ആര്‍ട്ടിക് എയര്‍ യുകെയിലേക്ക് ഒഴുകിയെത്തുന്നതോടെ സ്‌കോട്ട്‌ലണ്ടിലെ ചില ഭാഗങ്ങളിലാണ് ഇത് കൂടുതലായി കാണുക. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിനും, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിനുമായി രാവിലെ 9 മുതല്‍ ശനിയാഴ്ച ഉച്ച വരെ മഞ്ഞ ഹെല്‍ത്ത് അലേര്‍ട്ടാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി തണുപ്പ് മൂലം പ്രഖ്യാപിച്ചിരിക്കുന്നത്. 
സ്‌കോട്ട്‌ലണ്ടില്‍ രാത്രിയോടെ -8 സെല്‍ഷ്യസും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ -7 സെല്‍ഷ്യസും, സൗത്തില്‍ -3, വെയില്‍സില്‍ -5, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ -3 സെല്‍ഷ്യസും വരെ രേഖപ്പെടുത്തും. തുടര്‍ച്ചയായ നാലാം ദിവസമാണ് യുകെയിലെ ഭാഗങ്ങളില്‍ ഫ്രീസിംഗ് താപനില രേഖപ്പെടുത്തുന്നത്.
രാത്രികളില്‍ തണുപ്പേറുന്നതോടെ രാവിലെ കാറുകള്‍ സ്‌ക്രേപ് ചെയ്യേണ്ടി വരുമെന്ന് മെറ്റ് ഓഫീസ് വക്താവ് പറഞ്ഞു. തണുത്ത കാലാവസ്ഥ ചുവടുറപ്പിക്കുന്നതിന് മുന്നോടിയായാണ് ഈ മാറ്റം. ഞായറാഴ്ചയിലേക്ക് അടുക്കുന്നതോടെ മഴ കൂടി ചേര്‍ന്ന് കാലാവസ്ഥ അസ്ഥിരമാകുമെന്നും മെറ്റ് വ്യക്തമാക്കുന്നു. 30 മില്ലിമീറ്റര്‍ മഴയാണ് ഞായറാഴ്ച പെയ്യുകയെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.