CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 43 Seconds Ago
Breaking Now

പലിശ നിരക്ക് 4 ശതമാനത്തിലേക്ക് ഉയര്‍ത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനം തിരിച്ചടിയായി; ആദ്യത്തെ വീട് വാങ്ങുന്നവരുടെ അന്വേഷണം കുറഞ്ഞു; വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണത്തില്‍ വര്‍ദ്ധന

വില്‍പ്പനയ്ക്കുള്ള 2-ബെഡ്‌റൂം വീടുകളുടെ എണ്ണത്തില്‍ 14 ശതമാനവും, 200,000 പൗണ്ടില്‍ താഴെ വിലയുള്ള വീടുകളുടെ എണ്ണം 13 ശതമാനവും വര്‍ദ്ധിച്ചു

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ആഴ്ചയില്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ ബേസ് റേറ്റ് 4 ശതമാനത്തിലേക്ക് ഉയര്‍ത്തിയ തീരുമാനം ഭവനവിപണിയെ സാരമായി ബാധിച്ചു. കേന്ദ്ര ബാങ്ക് തീരുമാനം വന്നതോടെ ആദ്യമായി വീട് വാങ്ങുന്നവര്‍ ഈ ആലോചന നീട്ടിവെയ്ക്കുന്നതായാണ് എസ്‌റ്റേറ്റ് ഏജന്റുമാര്‍ വ്യക്തമാക്കുന്നത്. 

കഴിഞ്ഞ ആഴ്ചയില്‍ ഫസ്റ്റ് ടൈം ബയേഴ്‌സില്‍ നിന്നുമുള്ള എന്‍ക്വയറികളില്‍ 27% കുറവ് നേരിട്ടതായി സൂപ്ല റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ ഫ്‌ളാറ്റുകള്‍ മുതല്‍ കണ്‍ട്രി ഹൗസുകള്‍ വരെയുള്ള എല്ലാത്തരം പ്രോപ്പര്‍ട്ടികളുടെയും എന്‍ക്വയറിയില്‍ കുറവ് വന്നതായി പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് പറയുന്നു. 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന സമ്മതിച്ചതിന്റെ എണ്ണത്തില്‍ 10.5% ഇടിവ് സംഭവിച്ചെന്നും അവര്‍ വ്യക്തമാക്കി. വില്‍പ്പന കുറഞ്ഞതോടെ വിപണിയില്‍ ലിസ്റ്റ് ചെയ്ത വീടുകളുടെ എണ്ണം ഉയരുകയാണ്. വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം കൂടുതലാണെന്ന് സൂപ്ല വ്യക്തമാക്കുന്നു. 

വില്‍പ്പനയ്ക്കുള്ള 2-ബെഡ്‌റൂം വീടുകളുടെ എണ്ണത്തില്‍ 14 ശതമാനവും, 200,000 പൗണ്ടില്‍ താഴെ വിലയുള്ള വീടുകളുടെ എണ്ണം 13 ശതമാനവും വര്‍ദ്ധിച്ചു. വീട് വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞതോടെ വില്‍ക്കാനായി മത്സരിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.