
















ഇറാനുമായി ഒരു സമാധാന കരാര്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍മാര്‍ക്ക് കനത്ത തിരിച്ചടി സമ്മാനിച്ചത് യുദ്ധമാണെന്ന് വ്യക്തമാകുമ്പോഴാണ് ട്രംപിന്റെ നിലപാട്.
തെഹ്‌റാനുമായി സമാധാന കരാര്‍ നേടാന്‍ ശ്രമിക്കുന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനോട്, ഡെമോക്രാറ്റുകളുടെ അഴിമതിയിലേക്ക് ശ്രദ്ധ തിരിക്കാനും പ്രസിഡന്റ് ഉത്തരവിട്ടു. 'ഇറാനുമായി സമാധാന കരാര്‍ വേണ്ട. ആ ദിവസങ്ങളെല്ലാം കഴിഞ്ഞു. അവരുടെ പണവും, കടലിടുക്കും നമ്മുടെ കൈയിലാണ്', ട്രംപ് അവകാശപ്പെട്ടു.
വൈസ് പ്രസിഡന്റ് വാന്‍സ് അഴിമതിയും, കുറ്റകൃത്യവും നിറഞ്ഞ ഡെമോക്രാറ്റ് ഭരിക്കുന്ന നഗരങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും പ്രസിഡന്റ് ചൂണ്ടിക്കാണിച്ചു. അമേരിക്കയില്‍ മിഡ്‌ടേം ഇലക്ഷനിലേക്ക് നീങ്ങുമ്പോള്‍ വാന്‍സ് ഇറാന്‍ ഭരണകൂടത്തിലെ മൊഹ്‌സെന്‍ റെസായിയുമായി സംസാരിച്ചിരുന്നു.
ഇറാന്‍ യുദ്ധം അമേരിക്കന്‍ ജനതയെ സാരമായി ബാധിച്ചതോടെയാണ് തിരിച്ചടി ഒഴിവാക്കാന്‍ വാന്‍സ് സമാധാന നീക്കം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെതിരെയാണ് ഇപ്പോള്‍ ട്രംപിന്റെ നീക്കങ്ങള്‍.