CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 6 Minutes 4 Seconds Ago
Breaking Now

കൊറോണയുണ്ടെന്ന് സംശയിച്ച രോഗിയുടെ സ്ഥിതി വഷളായിട്ടും ആശുപത്രിയില്‍ പ്രവേശനം നല്‍കില്ലെന്ന് പാരാമെഡിക്; പെക്കാമിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചുവീണ് 36-കാരി; ബ്രിട്ടന് ഞെട്ടല്‍

മരണത്തിന് മുന്‍പുള്ള ദിവസം 999-ല്‍ വിളിച്ച് വിവരം അറിയിച്ചെങ്കിലും വീട്ടില്‍ സ്വയം പരിചരിക്കാനാണ് മറുപടി കിട്ടിയത്

കൊറോണാവൈറസിന്റെ ലക്ഷണങ്ങള്‍ കാണുന്നുവെന്ന വിവരം 999-ല്‍ വിളിച്ച് അറിയിക്കുമ്പോള്‍ സഹായം ലഭിക്കുമെന്നാണ് അവര്‍ ചിന്തിച്ചത്. എന്നാല്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടായത് കൊണ്ടൊന്നും ഇവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ കഴിയില്ലെന്ന ഞെട്ടിക്കുന്ന മറുപടിയാണ് ആ മൂന്ന് മക്കളുടെ അമ്മയ്ക്ക് ലഭിച്ചത്. ഒടുവില്‍ പെക്കാമിലെ അപ്പാര്‍ട്ട്‌മെന്റില്‍ അവര്‍ മരിച്ചുവീണെന്ന വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് ബ്രിട്ടന്‍. 

കൊവിഡ്-19 ബാധിച്ചാണ് 36-കാരിയായ കൈലാ വില്ല്യംസിന്റെ മരണമെന്നാണ് സംശയം ഉയരുന്നത്. മരണത്തിന് മുന്‍പുള്ള ദിവസം 999-ല്‍ വിളിച്ച് വിവരം അറിയിച്ചെങ്കിലും വീട്ടില്‍ സ്വയം പരിചരിക്കാനാണ് മറുപടി കിട്ടിയത്. അര്‍ഹിക്കുന്ന പ്രതികരണം കിട്ടാതെ വന്നതോടെ ഇവര്‍ മരിച്ചുവീഴുകയായിരുന്നു. ഭാര്യക്ക് ചുമയും, ഉയര്‍ന്ന പനിയും, കടുത്ത നെഞ്ച് വേദനയും, വയറുവേദനയും അനുഭവപ്പെട്ടിരുന്നതായി ഭര്‍ത്താവ് ഫാബിയാന്‍ വില്ല്യംസ് പറഞ്ഞു. 

കൊറോണാവൈറസ് ബാധിച്ചതായി സംശയിച്ചാണ് ഇവരോട് വീട്ടില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 'ഭാര്യ ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടിയതോടെയാണ് 999-ല്‍ വിളിച്ചത്. അവള്‍ ശര്‍ദ്ദിക്കുകയും, വയറില്‍ വേദനയും അനുഭവപ്പെട്ടിരുന്നു. ഫോണില്‍ സംസാരിക്കുമ്പോള്‍ തന്നെ സ്ഥിതി മോശമായപ്പോള്‍ തറയില്‍ കിടത്തി ശരീരം നേരെയാക്കാന്‍ നിര്‍ദ്ദേശം കിട്ടി', വില്ല്യംസ് പറയുന്നു. 

രാവിലെ 8.32നാണ് ഒരു പാരാമെഡിക്ക് സ്ഥലത്തെത്തിയത്. ഏതാനും ടെസ്റ്റുകള്‍ നടത്തിയ ശേഷം ഹോസ്പിറ്റലില്‍ അഡ്മിഷന്‍ ലഭിക്കില്ലെന്നാണ് അറിയിച്ചത്. 'ആശുപത്രി ഇവരെ പ്രവേശിപ്പിക്കില്ലെന്നാണ് അവര്‍ പറഞ്ഞത്, ഭാര്യ മുന്‍ഗണനയില്‍ പെടില്ലെന്നാണ് കാരണം പറഞ്ഞത്. പാരാമെഡിക് വേഗം പുറത്തിറങ്ങിയ ശേഷം റിപ്പോര്‍ട്ട് എഴുതി ഡോറിലൂടെ അകത്തേക്ക് ഇടുകയാണ് ചെയ്തത്', വില്ല്യംസ് കൂട്ടിച്ചേര്‍ത്തു. 

പക്ഷെ അടുത്ത ദിവസം സ്ഥിതി വീണ്ടും മോശമായി. കുളിക്കാനും, വസ്ത്രം ധരിക്കാനും വില്ല്യംസ് സഹായിക്കേണ്ടിയും വന്നു. ലോഞ്ചില്‍ വിശ്രമിക്കാന്‍ കിടത്തി അകത്തുപോയി തിരിച്ചുവരുമ്പോള്‍ ഭാര്യ മരിച്ച് കിടക്കുകയായിരുന്നുവെന്ന് ഗാര്‍ഡിയന്‍ പത്രത്തോട് വില്ല്യംസ് വെളിപ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.