CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 24 Seconds Ago
Breaking Now

മൃതദേഹം ഏറ്റെടുക്കാനാളില്ലാത്തതിനാല്‍ കൂട്ടത്തോടെ കുഴിച്ചുമൂടുന്നു ; ബ്രസീലില്‍ ഇന്നലെ മാത്രം ആയിരം പേര്‍ മരിച്ചു, 17000 പുതിയ രോഗികള്‍ ; ആശങ്കയാകുന്നു ഈ റിപ്പോര്‍ട്ടുകള്‍

ബ്രസീലിലെ സ്ഥിതി മോശമാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

മനസു മരവിപ്പിക്കുന്നതാണ് ഈ കാഴ്ചകള്‍. കുറച്ചു ദിവസങ്ങള്‍കൊണ്ട് ഒരു രാജ്യം അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിത കാലം. 21116 മരണങ്ങള്‍.330000 രോഗികള്‍. ഇന്നലെ മാത്രം ബ്രസീലില്‍ ആയിരം മരണവും 17000 പുതിയ രോഗികളും .യുഎസിന് പിന്നാലെ കോവിഡ് ദുരിതത്തില്‍ ബ്രസീല്‍ രണ്ടാമതെത്തിയിരിക്കുകയാണ്.

മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ കൂട്ടത്തോടെ കുഴിച്ചുമൂടുകയാണിവിടെ. ഈ ദൃശ്യങ്ങള്‍ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. ബ്രസീലിലെ സാവോ പോളോയില്‍ നടന്ന കൂട്ട ശവസംസ്‌കാരത്തിന്റെ ആകാശ ദൃശ്യമാണ് പുറത്തുവന്നത്. ഫോര്‍മോസ സെമിത്തേരിയിലേക്ക് കൂട്ടത്തോടെ മൃതദേഹങ്ങള്‍ എത്തുന്നതിനാല്‍ ഇവിടെ അടുത്തടുത്ത് കുഴിയെടുത്ത് കുരിശുനാട്ടി മൃതദേഹം സംസ്‌കരിക്കുകയാണ്. മൃതദേഹത്തെ പ്രോട്ടോക്കോള്‍ പ്രകാരം കൈകാര്യം ചെയ്യാനുള്ള പെടാപ്പാടിലാണ് സെമിത്തേരി അധികൃതര്‍.

ബ്രസീലിലെ സ്ഥിതി മോശമാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.കൊറോണയെ തടയാന്‍ ഫലപ്രദമായി നടപടി സ്വീകരിക്കാത്ത ബ്രസീലിയന്‍ പ്രസിഡന്റ് ജെയിന്‍ ബോല്‍സൊനാരോയുടെ നടപടിയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. അശാസ്ത്രീയമായ പല തീരുമാനങ്ങളും കോവിഡ് ബാധ കൂടാന്‍ കാരണമായിരിക്കുകയാണ്. വന്‍ വിമര്‍ശനമാണ് മുന്‍ ആര്‍മി ക്യാപ്റ്റന്‍ കൂടിയായ ബ്രസീലിയന്‍ പ്രസിഡന്റിനെതിരെ ഉയരുന്നത്. ഔദ്യോഗിക കണക്ക് ഇതൊന്നുമാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രസിഡന്റിന്റെ തീരുമാനങ്ങളുമായി യോജിക്കാതെ വരുന്നതോടെ രണ്ട് ആരോഗ്യമന്ത്രിമാരാണ് തുടര്‍ച്ചയായി രാജി വച്ചത്. ഉന്നത മേഖലയിലെ ആരോഗ്യ വിദഗ്ധരും കടുത്ത പ്രതിഷേധത്തിലാണ്. ഇനി കോവിഡ് നിയന്ത്രിക്കാന്‍ എന്തു നടപടിയെന്ന് ഉറ്റുനോക്കുകയാണ് ലോകം.




കൂടുതല്‍വാര്‍ത്തകള്‍.