CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 19 Minutes 34 Seconds Ago
Breaking Now

പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് 8400 കോടിയുടെ വിവിഐപി വിമാനങ്ങള്‍ ; രണ്ടാമത്തെ വിമാനവും ഇന്ത്യയിലെത്തി

ഈ വിമാനങ്ങള്‍ പറത്താന്‍ ആറു പൈലറ്റുമാര്‍ക്ക് വ്യോമസേന പരിശീലനം നല്‍കി കഴിഞ്ഞു.

പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും സഞ്ചരിക്കാന്‍ പ്രത്യേകം നിര്‍മ്മിച്ച രണ്ടാമത്തെ എയര്‍ ഇന്ത്യ വണ്‍ വിമാനവും ഡല്‍ഹി വിമാനത്താവളത്തിലെത്തി. എയര്‍ഫോഴ്‌സ് വണ്ണിനോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് എയര്‍ ഇന്ത്യ വണ്‍ വിമാനത്തിലും. രണ്ട് ബി 777-337 ഇ ആര്‍ വിമാനങ്ങളാണ് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരുന്നത്. ഇതില്‍ രണ്ടാമത്തേതാണ് ഇപ്പോള്‍ ഇന്ത്യയിലെത്തിയത്.

ഈ വിമാനങ്ങള്‍ പറത്താന്‍ ആറു പൈലറ്റുമാര്‍ക്ക് വ്യോമസേന പരിശീലനം നല്‍കി കഴിഞ്ഞു. കൂടുതല്‍ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുമെന്ന് വ്യോമസേന വ്യക്തമാക്കി.

മിസൈല്‍ പ്രതിരോധ സംവിധാനം ഘടിപ്പിക്കുന്നതോടെ കൂടുതല്‍ സുരക്ഷ ഉറപ്പാക്കും. വിമാനത്തിലേക്ക് വേണ്ട പ്രതിരോധ സംവിധാനങ്ങള്‍ 1350 കോടി രൂപയ്ക്കാണ് ഇന്ത്യ യുഎസിനോട് വാങ്ങുന്നത്. വിമാനത്തിന് ഭീഷണിയുണ്ടായാല്‍ നേരത്തെ മുന്നറിയിപ്പ് ലഭ്യമാകും. ശത്രുമിസൈലുകളെ തകര്‍ക്കാനുള്ള പ്രതിരോധ സംവിധാനം പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യാന്‍ ഈ സംവിധാനത്തിന് കഴിയും. മൊത്തം ചെലവ് 8400 കോടി രൂപയാണ്.




കൂടുതല്‍വാര്‍ത്തകള്‍.