CURRENCY RATE -
1 GBP :
100.50 INR
1 EUR :
83.54 INR
1 USD :
75.02 INR
Last Updated :
45 Minutes 8 Seconds Ago
Breaking Now

ഞങ്ങളുടെ മകളെ അവളുടെ അവയവങ്ങൾക്കായി ഡോക്ടർമാർ കൊന്നതാണ്....

ബിർമിങ്ങ്ഹാമിൽ പഠിക്കുന്ന ഗുർകിറെൻ കൌർ ലോയൽ അവധിക്കാലം ചിലവഴിക്കാനാണ് പഞ്ചാബിലേക്ക് തിരിച്ചത്. ആ യാത്ര അവളുടെ ജീവനെടുക്കുമെന്നു അവളോ അവളുടെ വീട്ടുക്കാരോ കരുതിയിരുന്നില്ല.

ബ്രിട്ടനിൽ പഠിച്ചിരുന്ന എട്ടു വയസുക്കാരി ഗുർകിറെൻ കൌർ ലോയലിനെ അവളുടെ അവയവങ്ങൾക്കായി ഡോക്ടർമാർ കൊലപ്പെടുത്തിയത് ആണ് എന്ന് മാതാപിതാക്കൾ. 57 ക്കാരനായ പോസ്റ്റൽ വർക്കർ സന്റൊഖ് ഘടോറയുടെയും സൂപ്പർ മാർക്കറ്റ് ജീവനക്കാരിയായ അമൃത്പൽ കൌർ ലോയലിന്റെയും മകളായിരുന്ന ഗുർകിറെൻ കൌർ ലോയൽ അവധിക്കാലം ആഘോഷിക്കാനായി ഇന്ത്യയിലെ പഞ്ചാബിൽ എത്തിയപ്പോൾ ആണ് മരണപ്പെട്ടത്. ഏപ്രിൽ 2 നായിരുന്നു ഗുർകിറെൻ മരിച്ചത്. വയർ വേദനയും ഛര്‍ദ്ദിയുമായിട്ടാണ് ഗുർകിറെനെ പഞ്ചാബിലെ ഖന്നയിലെ മൌഡ്ഗിൽ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്.

മൌഡ്ഗിൽ ക്ലിനിക്കിൽ പ്രവേശിപ്പിച്ച ഗുർകിറെനു ആദ്യം ട്രിപ്പ് ഇടുകയാണ് ചെയ്തത്. എന്നാൽ 30 മിനിറ്റിനു ശേഷം ഒരു ഡോക്ടർ കയ്യിൽ ഒരു സിറിഞ്ചുമായി വരികയും അത് അവളുടെ ശരീരത്തിൽ കുത്തി വയ്ക്കുകയും ചെയ്തതിനു ശേഷമാണ് കുട്ടിയിൽ മാറ്റങ്ങൾ കണ്ടതെന്ന് അമൃത്പൽ പറയുന്നു. എന്തിനുള്ള മരുന്നാണ് ഇത് എന്ന് ചോദിച്ചെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല എന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. മരുന്ന് കുത്തി വയ്ക്കുന്നതിനു മുൻപ് വരെ തങ്ങളുമായി സംസാരിച്ചു കൊണ്ടിരുന്ന ഗുർകിറെൻ മരുന്ന് ചെന്നയുടനെ അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കണ്ണുകൾ മുകളിലേക്ക് മറിയുകയും വിളറിയത് പോലെ കാണപെടുകയും  ചെയ്ത കുട്ടിയെ ഉടൻ തന്നെ അവിടെ നിന്നും പത്തു മിനിറ്റ് യാത്ര ചെയ്തു ഖന്ന നേഴ്സിംഗ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും കുട്ടി ഇതിനകം മരണപ്പെട്ടിരുന്നു.

പ്രാദേശിക സിഖ് അമ്പലത്തിലെ ഫ്രീസറിൽ നാല് ദിവസം സൂക്ഷിച്ചതിന് ശേഷമാണ് അവിടത്തെ പ്രാദേശിക ആശുപത്രിയിൽ വച്ച് പോസ്റ്റ്‌മോർട്ടം ചെയ്തത്. പോസ്റ്റ്‌ മോർട്ടം നടത്തിയതിനു ശേഷം കിട്ടിയ റിപ്പോർട്ടിൽ കുട്ടിയുടെ ആന്തരികാവയവങ്ങൾ നീക്കിയതായി കാണിക്കുന്നുണ്ട് എന്ന് മാതാപിതാക്കൾ പറഞ്ഞു. ബിർമിങ്ങ്ഹാം കൊറോണർ എത്രയും പെട്ടെന്ന് തന്നെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് എത്തിക്കണം എന്ന് കുട്ടിയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. അതില്ലാതെ തനിക്ക് മരണ കാരണം എന്തെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുർകിറെന്റെ നഷ്ടമായ അവയവങ്ങൾ എവിടെ പോയിയെന്നതിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചുവെന്നും ഒരു വക്താവ് പറഞ്ഞു. സംഭവത്തിനു ശേഷം ക്ലിനിക് നടത്തിയിരുന്ന ഡോക്ടർ മൌഡ്ഗില്ലിനെ കുറിച്ച് യാതൊരു വിവരവുമില്ല എന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. പോസ്റ്റ്‌ മോർട്ടം നടത്തിയ പട്യാലയിലെ രാജേന്ദ്ര ഹോസ്പിറ്റലും ഇതിനെ കുറിച്ച് യാതൊന്നും പ്രതികരിച്ചിട്ടില്ല.      

 




കൂടുതല്‍വാര്‍ത്തകള്‍.