CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 30 Minutes 31 Seconds Ago
Breaking Now

യുകെ കുടിയേറ്റത്തിന് തിരിച്ചടിയായി കൊവിഡ്-19; എന്നിട്ടും ഇമിഗ്രേഷന്‍ ലിസ്റ്റില്‍ ഒന്നാം സ്ഥാനം പിടിച്ച് ഇന്ത്യക്കാര്‍; ടിയര്‍ 2 വിസകളില്‍ 45% ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക്; 2020 സെപ്റ്റംബര്‍ വരെ 1.5 ലക്ഷത്തോളം പേര്‍ക്ക് വിസ ലഭിച്ചു; ടിയര്‍ സിസ്റ്റത്തില്‍ ഇളവ് അനുവദിക്കാതിരുന്നിട്ടും ഇന്ത്യക്കാര്‍ക്ക് പ്രിയം യുകെ തന്നെ!

2020 സെപ്റ്റംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ 917,68 വിസിറ്റര്‍ വിസകളാണ് യുകെ അനുവദിച്ചത്.

യുകെ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ കൊവിഡ്-19 മഹാമാരി സുപ്രധാനമായ ആഘാതം സൃഷ്ടിക്കുമ്പോഴും വിസയുമായി ബന്ധപ്പെട്ട കാറ്റഗറികളില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ഇന്ത്യന്‍ പൗരന്‍മാര്‍. 2020 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഇന്ത്യക്കാര്‍ യുകെ ഇമിഗ്രേഷന്‍ പട്ടികയില്‍ ഒന്നാമതുള്ളത്. യുകെയില്‍ നിന്ന് അകത്തേക്കും, പുറത്തേക്കും പോകുന്ന കുടിയേറ്റക്കാരുടെ നീക്കങ്ങളില്‍ മഹാമാരി സുപ്രധാനമായ ആഘാതം സൃഷ്ടിച്ചതായി ഹോം ഓഫീസ് വ്യക്തമാക്കി. ഈ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിച്ചു. യൂറോപ്യന്‍ യൂണിയനിലും മറ്റുമുള്ള വിലക്കുകളും യുകെയിലേക്കുള്ള യാത്രകളെ കുറച്ചു. 

2020 സെപ്റ്റംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ 917,68 വിസിറ്റര്‍ വിസകളാണ് യുകെ അനുവദിച്ചത്. മഹാമാരി മൂലം 61% ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 10 വര്‍ഷത്തില്‍ ഈ കണക്ക് കുതിപ്പ് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. വിസിറ്റര്‍ വിസകളുടെ 36 ശതമാനവും ഇന്ത്യന്‍ (156,725), ചൈനീസ് (171,610) പൗരന്‍മാരാണ് കൈക്കലാക്കിയത്. ടിയര്‍ 2 വിസകളില്‍ ഏകദേശം 45% ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കാണ് ലഭിച്ചത്. എന്നാല്‍ 2020 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഈ വിസകളില്‍ 36% കുറവ് രേഖപ്പെടുത്തി. ഈ വര്‍ഷം 36,219 വിസകള്‍ ഇന്ത്യക്കാര്‍ക്ക് ലഭിച്ചപ്പോള്‍ 2019ല്‍ ഇത് 56,164 വിസകളായിരുന്നു. 

ഈ വര്‍ഷത്തില്‍ ബ്രിട്ടീഷ് പൗരത്വം അനുവദിച്ച ഇയു ഇതര പൗരന്‍മാരില്‍ ഒന്നാമത് എത്തിയതും ഇന്ത്യക്കാരാണ്- 11,801. യുകെയില്‍ ഒരു നിശ്ചിത കാലയളവില്‍ സ്ഥിരമായി താമസിച്ച ശേഷമാണ് പൗരത്വം അനുവദിക്കാറുള്ളത്, പ്രൊഫഷണലുകള്‍ക്ക് ഇത് മിക്കവാറും അഞ്ച് വര്‍ഷമാണ്. അതേസമയം ഇന്ത്യക്കാര്‍ക്ക് അനുവദിച്ച ടിയര്‍ 4 സ്റ്റുഡന്റ് വിസകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായത്. 2019 സെപ്റ്റംബറിലെ കണക്കുകളുമായി പരിഗണിക്കുമ്പോള്‍ 48% വര്‍ദ്ധനവ്. 2016 മുതല്‍ തുടരുന്ന കുതിച്ചുകയറ്റമാണ് ഇപ്പോഴും തുടരുന്നത്. 

14,496 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ ലഭിച്ചത് ഇക്കുറി 44,992ലേക്കാണ് ഉയര്‍ന്നത്. വര്‍ദ്ധനവ് രേഖപ്പെടുത്തുന്ന ഏക വിഭാഗമാണ് ഇന്ത്യക്കാര്‍. ഫാമിലി വിസകള്‍ക്കുള്ള ഗ്രാന്റുകള്‍ മഹാമാരി മൂലം താഴുന്നുണ്ട്. ജോലിയുമായി ബന്ധപ്പെട്ട കാലാവധി നീട്ടലുകള്‍ ഏറ്റവും കൂടുതല്‍ ലഭ്യമായത് ഇന്ത്യക്കാര്‍ക്കാണ്. 14,612 ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഈ കാലയളവില്‍ വിസ എക്സ്റ്റന്‍ഷന്‍ നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.