CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 3 Seconds Ago
Breaking Now

ഏപ്രില്‍ മാസത്തിലെ നാഷണല്‍ ഇന്‍ഷുറന്‍സ് നികുതി വര്‍ദ്ധന മുന്നോട്ട് തന്നെ; വിവാദങ്ങള്‍ക്കും, രോഷപ്രകടനങ്ങള്‍ക്കുമിടെ ജനങ്ങള്‍ക്ക് ഭാരമാകുന്ന നികുതിയെ പിന്തുണച്ച് ഹെല്‍ത്ത് സെക്രട്ടറി; പദ്ധതി പുനഃപ്പരിശോധിക്കുമെന്ന വാര്‍ത്തകള്‍ തള്ളി?

എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ മേഖലയ്ക്ക് സുദീര്‍ഘമായ ഫണ്ടിംഗ് ഉറപ്പാക്കാന്‍ ഈ നികുതി അനിവാര്യമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി

എന്‍എച്ച്എസിന് വേണ്ടി ഏപ്രില്‍ മാസത്തില്‍ നടത്തുന്ന ടാക്‌സ് പിടിച്ചെടുക്കല്‍ വൈകിപ്പിക്കാന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കി ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ്. ജീവിതച്ചെലവ് ഉയരുന്നത് മൂലം ജനജീവിതം ദുസ്സഹമാകുമ്പോള്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന ഉപേക്ഷിക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയരുമ്പോഴാണ് പദ്ധതിയില്‍ മാറ്റമുണ്ടാകില്ലെന്ന് ജാവിദ് സ്ഥിരീകരിച്ചത്.

ശരാശരി കുടുംബത്തിന് വര്‍ഷത്തില്‍ 600 പൗണ്ട് അധികം ചെലവ് വരുന്ന പദ്ധതി ഭീഷണി നേരിടുന്നില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി തറപ്പിച്ച് പറഞ്ഞു. എന്‍എച്ച്എസിനും, സോഷ്യല്‍ കെയറിനും 12 ബില്ല്യണ്‍ പൗണ്ട് അധികം കണ്ടെത്തുന്ന പദ്ധതിയ്ക്കുള്ള പിന്തുണ അദ്ദേഹം അറിയിക്കുകയും ചെയ്തു. Health Secretary Sajid Javid (pictured today speaking at the Commons' Health and Social Care Committee) said the April tax hike was 'secure'

കൊവിഡ് മൂലം റെക്കോര്‍ഡ് ഉയരങ്ങള്‍ താണ്ടിയ വെയ്റ്റിംഗ് ലിസ്റ്റുകള്‍ പരിഹരിക്കാന്‍ ആശുപത്രികള്‍ക്ക് സഹായം നല്‍കാന്‍ അധിക ഫണ്ട് അനിവാര്യമാണെന്ന് കോമണ്‍സ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ കമ്മിറ്റിയെ ജാവിദ് അറിയിച്ചു. എന്നാല്‍ നാഷണല്‍ ഇന്‍ഷുറന്‍സില്‍ 1.25 ശതമാനം വര്‍ദ്ധന നടപ്പാക്കാനുള്ള തീരുമാനം പുനഃപ്പരിശോധിക്കാനാണ് സര്‍ക്കാരിനോട് ആവശ്യം ഉയരുന്നത്. 

എനര്‍ജി ബില്ലുകളും, കൗണ്‍സില്‍ ടാക്‌സും, പണപ്പെരുപ്പവും ചേര്‍ന്ന് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നതിനിടെ ഈ വര്‍ദ്ധന കൂടി വരുന്നത് കനത്ത തിരിച്ചടിയാകുമെന്നാണ് മുന്നറിയിപ്പ്. ചാന്‍സലര്‍ ഋഷി സുനാക് പദ്ധതി പുനഃപ്പരിശോധിക്കാന്‍ തയ്യാറാകുമോയെന്ന് ഉറപ്പില്ല. 

എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ മേഖലയ്ക്ക് സുദീര്‍ഘമായ ഫണ്ടിംഗ് ഉറപ്പാക്കാന്‍ ഈ നികുതി അനിവാര്യമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി കോമണ്‍സ് കമ്മിറ്റിയെ അറിയിച്ചു. 30,000 പൗണ്ട് വരപമാനമുള്ളവര്‍ക്ക് വര്‍ഷത്തില്‍ 255 പൗണ്ടിലേറെയും, 50000 പൗണ്ട് വരുമാനമുള്ളവര്‍ക്ക് 505 പൗണ്ടുമാണ് നാഷണല്‍ ഇന്‍ഷുറന്‍സ് ചെലവ് വരുത്തുക. 




കൂടുതല്‍വാര്‍ത്തകള്‍.