ഓപ്പറേഷന്‍ ടേബിളില്‍ രോഗിയെ സര്‍ജറിക്ക് വിധേയമാക്കുന്നതിനിടെ നഴ്‌സുമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ അടുത്തുള്ള തീയേറ്ററിലേക്ക് പോയ സീനിയര്‍ ഡോക്ടര്‍ക്ക് മെഡിക്കല്‍ കരിയര്‍ തുടരാന്‍ അനുമതി. കണ്‍സള്‍ട്ടന്റ് അനസ്‌തെറ്റിസ്റ്റ് സുഹൈല്‍ അഞ്ചുമിനെയാണ് ടെയിംസൈഡ് ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച് മറ്റൊരു നഴ്‌സ് മോശം സാഹചര്യത്തില്‍ കണ്ടുമുട്ടിയത്.
44-കാരനും, മൂന്ന് മക്കളുടെ പിതാവുമായ അഞ്ചും സ്വന്തം വസ്ത്രം ശരിയാക്കുകയും, സഹജീവനക്കാരിയായ നഴ്‌സ് അടിവസ്ത്രത്തിലുമായിരുന്നു. ഇവര്‍ തീയേറ്ററിലുള്ളത് അറിയാതെ ഉപകരണം എടുക്കാനെത്തിയ മറ്റൊരു നഴ്‌സാണ് ഇത് കണ്ടെത്തിയത്.
ഡോ. അഞ്ചുമിന്റെ പ്രവൃത്തികള്‍ ഗുരുതര അച്ചടക്ക ലംഘനമാണെന്ന് കണ്ടെത്തിയെങ്കിലും ഇത് ആവര്‍ത്തിക്കാനുള്ള സാധ്യത തീരെ കുറവാണെന്നാണ് അച്ചടക്ക സമിതി വിധിയെഴുതിയത്. അതേസമയം കണ്ട് വര്‍ഷത്തേക്ക് ഡോക്ടറുടെ രജിസ്‌ട്രേഷനില്‍ മുന്നറിയിപ്പ് എഴുതിച്ചേര്‍ക്കും. സ്വന്തം പ്രവൃത്തിയില്‍ നാണക്കേട് സമ്മതിക്കുന്ന ഡോ. അഞ്ചും ഇപ്പോള്‍ സ്വദേശമായ പാകിസ്ഥാനിലാണ് ജോലി ചെയ്യുന്നത്.
എന്നിരുന്നാലും യുകെയിലേക്ക് മടങ്ങിയെത്തി എന്‍എച്ച്എസില്‍ ജോലി ചെയ്യാമെന്ന പ്രതീക്ഷയും ഡോ. അഞ്ചും പങ്കുവെയ്ക്കുന്നു. കീഹോള്‍ സര്‍ജറിക്ക് വിധേയമാകുന്നതിനിടെയാണ് മറ്റൊരു നഴ്‌സ് അടുത്തുണ്ടാകുമെന്ന് അറിവുണ്ടായിരുന്ന ഡോ. അഞ്ചും ഇവിടേക്ക് മാറിയതെന്ന് മാഞ്ചസ്റ്ററിലെ മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണലില്‍ വ്യക്തമാക്കി.
ആരോപണങ്ങള്‍ എല്ലാം ശരിയാണെന്ന് ഡോ. അഞ്ചും സമ്മതിച്ചു. താനും ഭാര്യയും തമ്മിലുള്ള ദാമ്പത്യം അത്ര സുഖകരമല്ലാത്ത അവസരത്തിലാണ് ഇത് സമ്മതിച്ചതെന്ന് ഇയാള്‍ വിശദീകരിച്ചു. ബ്രിസ്റ്റോള്‍, മില്‍ടണ്‍ കെയിന്‍സ്, ഡാര്‍ട്ട്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ ഈ ഡോക്ടര്‍ മുന്‍പ് ജോലി ചെയ്തിട്ടുണ്ട്.