CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 4 Minutes 15 Seconds Ago
Breaking Now

എനര്‍ജി ബില്‍ പ്രൈസ് ക്യാപ് പ്രവചനങ്ങള്‍ ഞെട്ടിക്കുന്നു; സ്പ്രിംഗ് സീസണില്‍ പ്രതിവര്‍ഷ ബില്‍ 5500 പൗണ്ടിലേക്ക് കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്; ജനുവരിയുടെ തുടക്കത്തില്‍ പ്രൈസ് ക്യാപ് 4266 പൗണ്ടിലെത്തും; നടപടി ഉണ്ടായില്ലെങ്കില്‍ തിരിച്ചടി ഉറപ്പെന്ന് വിദഗ്ധര്‍

പുതിയ എനര്‍ജി താരിഫുകള്‍ താങ്ങാനായി ഭക്ഷണം ഒഴിവാക്കാന്‍ ചില യുകെ പെന്‍ഷന്‍കാര്‍ നിര്‍ബന്ധിതമാകുമെന്നും മുന്നറിയിപ്പുണ്ട്

എനര്‍ജി ബില്ലുകള്‍ ആഴ്ചയില്‍ 100 പൗണ്ടിലേറെ ചെലവ് വരുന്ന നിലയത്തിലേക്ക് എത്തിച്ചേരുമെന്ന് മുന്നറിയിപ്പുമായി വിദഗ്ധര്‍. മുന്‍പെങ്ങുമില്ലാത്ത സാമ്പത്തിക തിരിച്ചടി നേരിടുമ്പോഴാണ് ഭവനങ്ങള്‍ക്ക് ആശ്വാസം അടുത്തൊന്നുമില്ലെന്ന് വ്യക്തമാകുന്നത്. 

2023 സ്പ്രിംഗ് സീസണില്‍ വീടുകളില്‍ ഹീറ്റിംഗിനും, വൈദ്യുതിക്കുമായി ആഴ്ചയില്‍ 104 പൗണ്ടെങ്കിലും ചെലവഴിക്കേണ്ടി വരുമെന്നാണ് ഭയപ്പെടുത്തുന്ന പ്രവചനങ്ങള്‍. ഏപ്രില്‍ മാസത്തില്‍ വാര്‍ഷിക എനര്‍ജി ബില്ലുകള്‍ 5456 പൗണ്ട് വരെ എത്തിച്ചേരാമെന്നാണ് എനര്‍ജി കണ്‍സള്‍ട്ടന്‍സി ഓക്‌സിലോണ്‍ മുന്നറിയിപ്പ് നല്‍കുന്നു. 

നിലവിലെ ബില്ലില്‍ നിന്നും 3485 പൗണ്ട് അധികമാണ് ഇപ്പോഴത്തെ പ്രവചനം. ഇത് മുന്‍പ് പുറത്തുവന്ന എല്ലാ പ്രവചനങ്ങളെയും മറികടക്കുന്നതാണ്. ജനുവരിയില്‍ എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം പ്രൈസ് ക്യാപ് 4266 പൗണ്ടിലേക്ക് ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ഗ്യാസ് പ്രൈസ് കുതിച്ചുയരുന്നത് തുടരുമെന്ന സൂചനയാണ് ഇതോടെ പുറത്തുവരുന്നത്. Not paying bills could damage protesters' credit ratings and result in county court judgments — both of which would affect a person's chances of securing loans and mortgages in the future

ഇതിനിടെ ഈ വിന്ററില്‍ പ്രായമായ ആളുകള്‍ ഫ്‌ളൂ ബാധിച്ച് കിടക്കേണ്ട അവസ്ഥ വരുമെന്ന് ഒരു മന്ത്രി മുന്നറിയിപ്പ് നല്‍കി. വീടുകള്‍ ചൂടാക്കി വെയ്ക്കുന്നത് താങ്ങാന്‍ കഴിയാതെ വരുന്ന പ്രായമായ ആളുകള്‍ എളുപ്പത്തില്‍ ഇത്തരം അസുഖങ്ങള്‍ക്ക് ഇരയാകുമെന്നാണ് വാക്‌സിന്‍സ് മന്ത്രി മാഗി ട്രൂപ്പ് വ്യക്തമാക്കുന്നത്. 

പുതിയ എനര്‍ജി താരിഫുകള്‍ താങ്ങാനായി ഭക്ഷണം ഒഴിവാക്കാന്‍ ചില യുകെ പെന്‍ഷന്‍കാര്‍ നിര്‍ബന്ധിതമാകുമെന്നും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ചയും ഗ്യാസ് വില വര്‍ദ്ധിച്ചു. വരും മാസങ്ങളില്‍ ഇത് താഴ്ന്നില്ലെങ്കില്‍ ശരാശരി ഭവനങ്ങളുടെ വാര്‍ഷിക എനര്‍ജി ബില്‍ ജനുവരിയില്‍ 4650 പൗണ്ടിലേക്കും, ഏപ്രിലില്‍ 5456 പൗണ്ടിലേക്കും എത്തിച്ചേരും. 




കൂടുതല്‍വാര്‍ത്തകള്‍.