CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 54 Minutes 56 Seconds Ago
Breaking Now

സൈക്കിളിന് നമ്പര്‍ പ്ലെയിറ്റ്! നീക്കത്തിന് ഞെട്ടിക്കുന്ന പിന്തുണ; 91% മോട്ടോറിസ്റ്റുകളും സൈക്കിളുകാരെ നിയന്ത്രിക്കുന്ന നടപടികള്‍ക്ക് അനുകൂലം; സൈക്കിള്‍ ഇന്‍ഷുറന്‍സ് വരെ വേണ്ടിവരുമെന്ന പദ്ധതിയ്‌ക്കെതിരെ വിമര്‍ശനവും രൂക്ഷം

മോട്ടോറിസ്റ്റുകള്‍ക്ക് അനുസരിക്കേണ്ടി വരുന്ന 20 എംപിഎച്ച് വേഗപരിധി സൈക്കിളുകാരും പാലിക്കണമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി താല്‍പര്യപ്പെടുന്നത്

സൈക്കിള്‍ യാത്രക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പറും, ഇന്‍ഷുറന്‍സും, വേഗപരിധിയും ഏര്‍പ്പെടുത്താനുള്ള ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സിന്റെ പദ്ധതിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം. സൈക്കിളുകാര്‍ക്ക് റോഡ് നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള പദ്ധതിയ്‌ക്കെതിരെ വിമര്‍ശനം രൂക്ഷമാണെങ്കിലും ഒരു വിഭാഗം ഇതിനെ ശക്തമായി പിന്തുണയ്ക്കുന്നു. ഭൂരിപക്ഷം ഡ്രൈവര്‍മാരും സൈക്കിളുകാരെ നിയന്ത്രിക്കുന്ന പദ്ധതിയ്ക്ക് അനുകൂലമാണെന്ന് സര്‍വ്വെ കണ്ടെത്തി. 

മോട്ടോറിസ്റ്റുകള്‍ക്ക് അനുസരിക്കേണ്ടി വരുന്ന 20 എംപിഎച്ച് വേഗപരിധി സൈക്കിളുകാരും പാലിക്കണമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി താല്‍പര്യപ്പെടുന്നത്. എന്നാല്‍ ബിബിസി ബ്രോഡ്കാസ്റ്റര്‍ ജെറെമി വൈന്‍ ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയെ പരിഹസിച്ച് രംഗത്തെത്തി. സൈക്കിളിംഗ് നിയമവിധേയമാക്കാനുള്ള നടപടി പ്രാവര്‍ത്തികമല്ലെന്ന് സൈക്കിളിംഗ് യുകെ ഹെഡ് ഓഫ് ക്യാംപെയിന്‍ ഡങ്കന്‍ ഡോളിമോര്‍ പറഞ്ഞു. Jeremy Vine, pictured, who is a keen cyclist, appeared to oppose the plans which Transport Secretary Grant Shapps has suggested, including bikes having insurance and registration numbers and obeying 20mph speed limits in the same way as drivers

എന്നാല്‍ മോട്ടോറിംഗ് ഗ്രൂപ്പുകള്‍ ഈ പദ്ധതി ആവശ്യമാണെന്ന നിലപാടിലാണ്. അതേസമയം ഇത് നടപ്പാക്കാന്‍ ബുദ്ധിമുട്ടുകളുണ്ടെന്നും അവര്‍ സമ്മതിച്ചു. 1500 ഡ്രൈവര്‍മാര്‍ക്കിടയില്‍ ഫെയര്‍ഫ്യുവല്‍ യുകെ നടത്തിയ സര്‍വ്വെയില്‍ 91 ശതമാനം പേരും സൈക്കിളുകാര്‍ക്ക് റോഡ് രജിസ്‌ട്രേഷന്‍ ഐഡി വേണമെന്ന നിബന്ധനയെ അനുകൂലിച്ചു. മറ്റൊരു 70% ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിനെയും, 80% സ്പീഡിംഗ് പെനാല്‍റ്റി നല്‍കുന്നതിനെയും പിന്തുണച്ചു. Grant Shapps, pictured, acknowledged that his plans could mean cyclists would need markings or registration numbers in order to enforce them abiding by speed limits

പദ്ധതി നടപ്പാക്കാന്‍ എളുപ്പമല്ലെന്നും 72 ശതമാനം പേര്‍ കരുതുന്നു. തന്റെ പദ്ധതി പ്രകാരം സൈക്കിളുകാര്‍ക്ക് നമ്പര്‍ പ്ലെയിറ്റോ, സമാനമായ ഐഡി മാര്‍ക്കിംഗോ ആവശ്യമായി വരുമെന്ന് ഗ്രാന്റ് ഷാപ്‌സ് വ്യക്തമാക്കി. സൈക്കിള്‍ യാത്രക്കാര്‍ക്കും വേഗപരിധി നിയമങ്ങള്‍ ബാധകമാക്കണമെന്നാണ് കരുതുന്നത്. ഇക്കാര്യങ്ങളില്‍ റിവ്യൂ വേണമെന്നാണ് ആവശ്യപ്പെടുന്നത്, ഷാപ്‌സ് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.